ഹൂസ്ററണ്‍: യുഎസിലെ ടെക്സസില്‍ വീണ്ടും വെടിവയ്പ്. മരിച്ചവരില്‍ ഇന്ത്യക്കാരിയും ഉള്‍പ്പെടുന്നു. അക്രമിയെയും പോലീസ് വെടിവച്ചു കൊന്നു.
/sathyam/media/post_attachments/tTrOQgqjdsaJCObNkvls.jpg)
ഏഴു പേര്‍ക്ക് ആക്രമണഥ്തില്‍ പരുക്കേറ്റു. ഡാളസിലുള്ള അലനിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ എത്തിയ ആളാണു വെടിവയ്പു നടത്തിയത്. കഴിഞ്ഞയാഴ്ച ടെക്സസിലെ ക്ളീവ്ലന്‍ഡില്‍ അയല്‍വീട്ടിലെ 5 പേരെ ഒരാള്‍ വെടിവച്ചുകൊന്നതിനു പിന്നാലെയാണു ഡാലസിലെ കൂട്ടക്കൊല.
തോക്കുപയോഗിച്ചുള്ള അക്രമങ്ങളില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള യുഎസ് ആഴ്ചയില്‍ കുറഞ്ഞത് ഒരു വെടിവയ്പെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യുഎസില്‍ ഈ വര്‍ഷമുണ്ടായ 200ാമത്തെ വെടിവയ്പാണു ടെക്സസിലേത്.
100 പേര്‍ക്ക് 120 തോക്ക് എന്ന നിരക്കിലാണ് യുഎസിലെ തോക്ക് കണക്ക്. ടെക്സസില്‍ തോക്കു കൈവശം വയ്ക്കുന്നതില്‍ നിയമതടസ്സമില്ല. കഴിഞ്ഞ വര്‍ഷം മേയ് 24നു ടെക്സസിലെ റോബ് എലമെന്ററി സ്കൂളിലുണ്ടായ വെടിവയ്പില്‍ 19 കുട്ടികള്‍ അടക്കം 21 പേരാണു കൊല്ലപ്പെട്ടത്.
2 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഐശ്വര്യ താറ്റികൊണ്ടയാണ് (27) മരിച്ച ഇന്ത്യക്കാരി. സുഹൃത്തിനൊപ്പം ഷോപ്പിങ്ങിനെത്തിയതായിരുന്നു ഐശ്വര്യ. സുഹൃത്തിനും വെടിയേറ്റെങ്കിലും പരുക്ക് ഗുരുതരമല്ല.
തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലാ കോടതി ജഡ്ജിയുടെ മകളാണ് ഐശ്വര്യ. ഹൈദരാബാദിലെ സരൂര്‍നഗറിലാണ് കുടുംബം താമസിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us