ലണ്ടന്‍: ഇംഗ്ളണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സാം ബില്ലിങ്സിന് സ്കിന്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചു. പൊരി വെയിലത്ത് നിരന്തരം കളിക്കാനിറങ്ങിയതാണ് ഇതിനു കാരണമായതെന്ന് ബില്ലിങ്സ് പറയുന്നു. നിരന്തരം വെയിലേല്‍ക്കുന്ന കായികതാരങ്ങള്‍ നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തില്‍ ഇനി ശ്രദ്ധ ചെലുത്തുമെന്നും ബില്ലിങ്സ് പറയുന്നു.
/sathyam/media/post_attachments/UDOHhKAcomXGrRyd1nVt.jpg)
മുപ്പത്തൊന്നുകാരനായ ബില്ലിങ്സ് കഴിഞ്ഞ വര്‍ഷം രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. നെഞ്ചില്‍ .066 മില്ലിമീറ്റര്‍ ആഴത്തിലുള്ള മെലാനോമ ബാധിച്ചിരുന്നു. ഇത് നീക്കം ചെയ്തു. മെലാനോമ .077 മില്ലിമീറ്റര്‍ ആവുമ്പോള്‍ കൂടുതല്‍ മാരകമാവും. അതിനടുത്തെത്തി. ഭയാനകമായ രോഗത്തോടുള്ള പോരാട്ടം തന്നെ കൂടുതല്‍ ഗൗരവത്തോടെ ചിന്തിക്കുന്നതിലേക്കെത്തിച്ചതായി ബില്ലിങ്സ് പറഞ്ഞു.
ചൂടിനെ നേരിടാന്‍ പാനീയങ്ങള്‍ കൊണ്ടുപോകുന്നതില്‍ മാത്രമാണ് പലരും ശ്രദ്ധിക്കാറുള്ളത്. എന്നാല്‍, അതീ തീരെ പര്യാപ്തമല്ലെന്നും മനസില്ലായി. ക്രിക്കറ്റല്ല എല്ലാം എന്ന് മനസ്സിലാക്കുന്നു എന്നും ബില്ലിങ്സ്.
അടുത്തിടെ ലോര്‍ഡ്സില്‍ കളിച്ചു. സൂര്യന്‍ അസ്തമിച്ചിട്ടും താപനില 25 ഡിഗ്രി എങ്കിലും കാണും. സണ്‍സ്ക്രീന്‍ പോലും പലരും ഉപയോഗിക്കാറില്ല. ഓസ്ട്രേലിയയില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് കുറച്ചൊക്കെ ബോധവത്കരണം നല്‍കിവരുന്നു. എന്നാല്‍, മറ്റു രാജ്യങ്ങളില്‍ തീരെയില്ലെന്നും അദ്ദേഹം പറയുന്നു.
ക്രിക്കറ്റ് മത്സരങ്ങള്‍ കടുത്ത വെയിലുള്ളപ്പോള്‍ നടത്താതിരിക്കുന്ന രീതിയില്‍ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നും ബില്ലിങ്സ് ആവശ്യപ്പെടുന്നു. ഇംഗ്ളണ്ടിനുവേണ്ടി മൂന്നു ടെസ്ററിലും 28 ഏകദിനങ്ങളിലും 37 ട്വന്റി20 മത്സരങ്ങളിലും ബില്ലിങ്സ് കളിച്ചു. ഐ.പി.എല്ലില്‍ ചെനൈ്ന സൂപ്പര്‍ കിങ്സ്, ഡല്‍ഹി കാപിറ്റല്‍സ് ടീമുകളുടെയും ഭാഗമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us