വിവാഹമോചനം: വിവാഹ ഫോട്ടോയുടെ പണം തിരിച്ചുകിട്ടണമെന്ന് യുവതി

author-image
athira p
New Update

ലണ്ടന്‍: വിവാഹ മോചനം കഴിഞ്ഞെന്നും, അതിനാല്‍ വിവാഹത്തിന് ഫോട്ടോ എടുത്തതിനു വാങ്ങിയ പണം പൂര്‍ണമായി തിരിച്ചുകിട്ടണമെന്നും ഫോട്ടോഗ്രാഫറോട് ആവശ്യപ്പെട്ട യുവതിയുടെ ചാറ്റ് സ്ക്രീന്‍ഷോട്ട് വിവാദമാകുന്നു.

Advertisment

publive-image

ഒരു ദക്ഷിണാഫ്രിക്കക്കാരിയാണ് വിചിത്രമായ ആവശ്യവുമായി ഫോട്ടോഗ്രാഫറെ സമീപിച്ചത്.

'2019 ല്‍ ഡര്‍ബനില്‍ നടന്ന എന്റെ വിവാഹത്തില്‍ നിങ്ങള്‍ എനിക്കായി ഒരു ഫോട്ടോ ഷൂട്ട് ചെയ്തു. ഞാന്‍ ഇപ്പോള്‍ വിവാഹമോചനം നേടിയിരിക്കുന്നു, ആ ചിത്രങ്ങള്‍ എനിക്കും എന്റെ മുന്‍ ഭര്‍ത്താവിനും ഇനി അവ ആവശ്യമില്ല. നിങ്ങള്‍ നന്നായി ആ ജോലി ചെയ്തു. പക്ഷേ ഞങ്ങള്‍ ഇപ്പോള്‍ വിവാഹമോചനം നേടിയതിനാല്‍ അവ പാഴായി. നിങ്ങള്‍ക്ക് നല്‍കിയ തുക തിരികെ നല്‍കേണ്ടതുണ്ട്, കാരണം ഞങ്ങള്‍ക്ക് അവ ഇനി ആവശ്യമില്ല.'

ഇതാണ് സന്ദേശത്തില്‍ പറയുന്നത്. സ്ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ഫോട്ടോഗ്രാഫര്‍ തന്നെയാണ്. തമാശയാണെന്നാണ് ആദ്യം കരുതിയതെന്നും, പിന്നീടാണ് ഗൗരവം തിരിച്ചറിഞ്ഞതെന്നും ഫോട്ടോഗ്രാഫര്‍ പറയുന്നു. ആദരവോടെ അവരുടെ ആവശ്യം നിരസിച്ചെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

എന്നാല്‍, ഫോട്ടോഗ്രാഫര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് യുവതിയുടെ നിലപാട്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നേരിട്ട് കാണണമെന്നു യുവതി അഭ്യര്‍ഥിച്ചെങ്കിലും ഫോട്ടോഗ്രാഫര്‍ സമ്മതിച്ചില്ല.

Advertisment