New Update
സിഡ്നി: പ്രശസ്തയായ മോഡലും മിസ് യൂണിവേഴ്സ് ഫൈനലിസ്ററുമായ സിയെന്ന വെയര്‍ അന്തരിച്ചു. 23 വയസ് മാത്രമായിരുന്നു ഈ ഓസ്ട്രേലിയക്കാരിക്ക്.
Advertisment
കഴിഞ്ഞ മാസം കുതിരപ്പുറത്ത് നിന്ന് വീണ സിയെന്നയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആഴ്ചകളായി വെന്‍റിലേറ്ററിലായിരുന്നു. മൂന്ന് വയസു മുതല്‍ കുതിരയോട്ടം പരിശീലിക്കുന്നുണ്ടായിരുന്നു സിയെന്ന.
സിഡ്നി സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ളീഷിലും സൈക്കോളജിയിലും ഡബിള്‍ ഡിഗ്രിയുള്ള സിയെന്ന മോഡലിങ് മേഖലയില്‍ കേന്ദ്രീകരിക്കുന്നതിനായി ലണ്ടനിലേക്ക് മാറാനിരിക്കെയാണ് അപകടം സംഭവിച്ചത്.