ലണ്ടന്‍: യുകെയിലെ സസെക്സിലെ ബില്ലിങ്സ്ററില്‍ ഉണ്ടായ കാറപകടത്തില്‍ ഡോര്‍ക്കിങ്ങിലെ 23 കാരനായ മലയാളി യവാവ് ഗുരുതരമായ പരുക്കുകളോടെ ൈ്രബറ്റന്‍ റോയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. സിംഗിള്‍ വേയില്‍ ഓവര്‍ടേക്കു ചെയ്തപ്പോഴാണ് അപകടം ഉണ്ടായത്. ദേഹമാസകലം പരിക്കുപറ്റിയ യുവാവിന്റെ തലയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല എന്നാണ് അറിയുന്നത്.
/sathyam/media/post_attachments/8Amk3mK3gS24kWfQIQYP.jpg)
സുഹൃത്തായ ബ്രിട്ടീഷ് യുവാവിനൊപ്പം പന്തുകളി പരിശീലനത്തിന് പോയി തിരികെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. യുവാക്കള്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന കാറുമായി നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു കാറുകളുടെയും ൈ്രഡവര്‍മാരായ ചെറുപ്പക്കാര്‍ തല്‍ക്ഷണം മരിച്ചു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എതിര്‍ ദിശയില്‍ എത്തിയ കാറില്‍ രണ്ടു യുവതികളാണ് സഞ്ചരിച്ചിരുന്നത്. അപകടത്തില്‍ ഒരു യുവാവും യുവതിയും കൊല്ലപ്പെട്ടു എന്നാണ് സസെക്സ് പോലീസ് പുറത്തു വിടുന്ന വിവരം.
കോട്ടയം കറുകച്ചാല്‍ പുന്നവേലി സ്വദേശിയും ഞങ്ങളുടെ സുഹൃത്തുമായ ഡോര്‍ക്കിങില്‍ താമസിക്കുന്ന സാജു അഞ്ജു ദമ്പതികളുടെ മൂത്ത പുത്രന്‍ രാഹുലിനാണ് അപകടം സംഭവിച്ചത്. പതിവുസമയം കഴിഞ്ഞിട്ടും മകന്‍ വീട്ടില്‍ എത്താതിരുന്നതോടെ വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഒീട്ടുകാര്‍ കാത്തിരിയ്ക്കുമ്പോള്‍ രാത്രി 11 മണിയോടെ പോലീസ് വീട്ടില്‍ എത്തി വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ഒന്നിലധികം അടിയന്തിര സര്‍ജറികള്‍ നടത്തേണ്ടി വന്നു. ജീവന്‍ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെയാണ് രാഹുലിനെ ആശുപത്രിയില്‍ ശുശ്രൂഷിയ്ക്കുന്നത്. ബന്ധുക്കള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. എ 29 ലെ സ്റെറയ്ന്‍ സ്ട്രീറ്റ് റോഡിലാണ് അപകടം നടന്നത്. ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന്റെ കാരണം.മ 29 ല്‍ ബുധനാഴ്ച രാത്രി 9 മണിയ്ക്ക് ആണ് സംഭവം. സ്കോഡ ഫാബിയയും റിനേൗള്‍ട്ട് ക്ളിയോയും തമ്മിലാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത് എന്നാണ് ബിബിസിയും മറ്റു പ്രദേശിക മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തില്‍ 22 കാരന്‍ യുവാവും 19 കാരി യുവതിയും മരിച്ചു.
കൂട്ടിയിടിയുടെ സാഹചര്യം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. ദൃക്സാക്ഷികളോ സിസിടിവിയോ ഡാഷ്ക്യാം ദൃശ്യങ്ങളോ ഉള്ളവര്‍ പോലീസുമായി ബന്ധപ്പെടാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us