ബ്രസല്‍സ്: ചാറ്റ് ജിപിടി പോലുള്ള ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ളാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആദ്യ പടി യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചു. ഇവയുടെ പ്രവര്‍ത്തനത്തിനം നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളുടെ രൂപീകരണമാണ് യൂറോപ്യന്‍ പാര്‍ലമെന്ററി സമിതികള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
/sathyam/media/post_attachments/i0mhhVQN6dkiKu0hHFpO.jpg)
ശുപാര്‍ശകള്‍ അംഗീകരിക്കപ്പെട്ടാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ നിയന്ത്രിക്കുന്നതിനുള്ള ലോകത്തെ ആദ്യ നിയമസംഹിതയായി അതു മാറും.
പൗരാവകാശവും ഉപഭോക്തൃ സംരക്ഷണവും സംബന്ധിച്ച സുപ്രധാന സമിതികളെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രണത്തിനുള്ള കരട് നിയമസംഹിതയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്തിരിക്കുന്നത്.
പുതിയ കണ്ടെത്തലുകള്‍ക്ക് ഇടം നല്‍കിക്കൊണ്ടു തന്നെ യൂറോപ്യന്‍ യൂണിയനില്‍ ആകമാനം ഈ സാങ്കേതികവിദ്യയെ നിയന്ത്രണത്തില്‍ നിര്‍ത്താനുള്ള ശ്രമമാണ് കരടിലുള്ളത്. അടുത്ത മാസം ചേരുന്ന സമ്പൂര്‍ണ പാര്‍ലമെന്റില്‍ ഇത് അവതരിപ്പിക്കും. തുടര്‍ന്ന് അംഗരാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് വിശദാംശങ്ങളില്‍ അന്തിമ ധാരണയിലെത്തിയ ശേഷമായിരിക്കും നിയമമായി മാറുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us