യുക്രെയ്ന് യുകെ ദീര്‍ഘദൂര മിസൈലുകള്‍ നല്‍കും

author-image
athira p
New Update

ലണ്ടന്‍: യുക്രെയ്ന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കാന്‍ തീരുമാനിച്ചതായി ബ്രിട്ടീഷ് സര്‍ക്കാരിന്റെ സ്ഥിരീകരണം. റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുധം നല്‍കുന്നതെന്നും വിശദീകരണം.

Advertisment

publive-image

സാധാരണക്കാരെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ആയുധം നല്‍കാനുള്ള തീരുമാനമെടുത്തതെന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

250 കിലോമീറ്റര്‍ പരിധിയുള്ള സ്റേറാം ഷാഡോ ക്രൂസ് മിസൈലുകളാണ് നല്‍കാനുദ്ദേശിക്കുന്നത്. നേരത്തെ അമേരിക്ക നല്‍കിയ ഹിമാര്‍സ് മിസൈലിന് 80 കിലോമീറ്റര്‍ മാത്രമാണ് പരിധി. സ്വയം പ്രതിരോധിക്കാനുള്ള യുക്രെയ്ന്റെ ശക്തി വര്‍ധിപ്പിക്കുന്നതാണ് പുതിയ ആയുധങ്ങളെന്ന് യു.കെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു.

വിമാനത്തില്‍നിന്ന് തൊടുക്കാന്‍ കഴിയുന്ന മിസൈലാണ് സ്റേറാം ഷാഡോ. യുദ്ധമുഖത്തുനിന്ന് വളരെ അകലെമാറി ആക്രമണങ്ങള്‍ സംഘടിപ്പിക്കാനുള്ള ശേഷിയാണ് ഇതിന്റെ പ്രത്യേകത. തൊടുത്തുവിട്ടാല്‍, ശത്രുവിന്റെ റഡാര്‍ കണ്ണുകളില്‍ പെടാതിരിക്കാന്‍ വളരെ താഴ്ന്ന് പറന്നാണ് മിസൈല്‍ ലക്ഷ്യത്തില്‍ പതിക്കുക. വിക്ഷേപിച്ച ശേഷം ദിശ നിയന്ത്രിക്കാനും സൗകര്യങ്ങളുണ്ട്.

Advertisment