എഐ നിയന്ത്രണം: ചാറ്റ് ജിപിടി മേധാവി യുഎസ് സെനറ്റിനു മുന്നില്‍ ഹാജരാകും

author-image
athira p
New Update

വാഷിങ്ടണ്‍: ചാറ്റ് ജിപിടി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ളാറ്റ്ഫോമിന്റെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐയുടെ സി.ഇ.ഒ സാം ഓള്‍ട്ട്മാന്‍ യുഎസ് സെനറ്റിന് മുന്നില്‍ ഹാജരാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഓള്‍ട്ട്മാനെ വിളിച്ചുവരുത്തുന്നത്. പ്രമുഖ ടെക്നോളജി കമ്പനികളുടെയെല്ലാം മേധാവികളെ ഇത്തരത്തില്‍ വിളിച്ചു വരുത്താനാണ് ഉദ്ദേശിക്കുന്നത്.

Advertisment

publive-image

നിയമം, സാങ്കേതികവിദ്യ, സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട സെനറ്റ് ജുഡീഷ്യറി ഉപസമിതിക്കു മുന്നിലാണ് ഓള്‍ട്ട്മാന്‍ ഹാജരാകുന്നത്. വൈദ്യശാസ്ത്രം മുതല്‍ ധനകാര്യം വരെ സകല മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാപിക്കുന്നതിനു മുന്‍പ് പൗരന്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന നിലപാടാണ് യുഎസ് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്.

സെനറ്റ് ഉപസമിതിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജനപ്രതിനിധി സഭാംഗങ്ങള്‍ നല്‍കുന്ന അത്താഴവിരുന്നിലും ഓള്‍ട്ട്മാന്‍ പങ്കെടുക്കും.

2015ല്‍ ഇലോണ്‍ മസ്കും സാം ഓള്‍ട്ട്മാനും മറ്റ് നിക്ഷേപകരും സംയുക്തമായാണ് ഓപ്പണ്‍എഐ സ്ഥാപിച്ചത്. എന്നാല്‍, ചില അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് 2018ല്‍ മസ്ക് ബോര്‍ഡില്‍ നിന്നു രാജിവയ്ക്കുകയായിരുന്നു.

ഓപ്പണ്‍എഐയില്‍ നേരത്തെ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം മൈക്രോസോഫ്റ്റ് നടത്തിയിരുന്നു. ഇനി ചാറ്റ് ജിപിടിയില്‍ മാത്രമായി പത്തു ബില്യന്റെ നിക്ഷേപം നടത്താന്‍ പോകുന്നതായും സൂചനയുണ്ട്. മറ്റ് ചില കമ്പനികളും ഓപ്പണ്‍എഐയില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ട് വന്നിട്ടുണ്ട്.

Advertisment