പ്രധാനമന്ത്രിപദത്തിനൊപ്പം ഭാര്യാപദവുമൊഴിയുന്നു സന മരിന്‍

author-image
athira p
New Update

ഹെല്‍സിങ്കി: ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മരീന്‍ രാജ്യത്തിന്റെ നേതൃത്വം ഒഴിയുന്നതിനൊപ്പം വിവാഹ ബന്ധവും അവസാനിപ്പിക്കുന്നു. ഭര്‍ത്താവ് മാര്‍കസ് റെയ്ക്കോനനുമായുള്ള മൂന്നുവര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഇരുവരും ഒരുമിച്ച് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

Advertisment

publive-image

വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷമേ ആയിട്ടുള്ളെങ്കില്‍, 19 വര്‍ഷമായി ഇവര്‍ ഒരുമിച്ചായിരുന്നു. അഞ്ച് വയസുള്ള മകളുമുണ്ട്. നല്ല സുഹൃത്തുക്കളായി തുടരാനാണ് തീരുമാനമെന്ന് ഇരുവരും ഇന്‍സ്ററഗ്രാമില്‍ കുറിച്ചു.

''ഞങ്ങളൊരുമിച്ചാണ് കൗമാരം പിന്നിട്ട് യുവത്വത്തിലേക്ക് കടന്നത്. മകളെ വളര്‍ത്താനും ഒരുമിച്ചുണ്ടായിരുന്നു.''~ എന്നാണ് 2020ല്‍ വിവാഹം നടന്ന ശേഷം സന്ന മരീന്‍ ഇന്‍സ്ററഗ്രാമില്‍ കുറിച്ചത്.

കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സന മരീന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. 2019ലാണ് സന്ന മരീന്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഇപ്പോള്‍ 37 വയസായി.

Advertisment