ഡബ്ലിന്‍: സഞ്ചാരികള്‍ക്ക് ഇന്റര്‍നാഷണല്‍ യാത്രകളുടെ നിരവധി ഓപ്ഷനുകള്‍ നല്‍കുകയാണ് ഇന്‍ഡിഗോയുടെ കോഡ്‌ഷെയര്‍ കണക്ഷന്‍ ഫ്ളൈറ്റുകള്‍.ഇന്‍ഡിഗോയുടെ കോഡ്ഷെയര്‍ ഡെസ്റ്റിനേഷനുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വിനോദസഞ്ചാര കേന്ദ്രമായ ഇസ്താംബുള്‍ വഴി എഡിന്‍ബര്‍ഗിലേക്ക് ഫ്ളൈറ്റുകള്‍ പറന്നു തുടങ്ങിയത്.
/sathyam/media/post_attachments/6n6z0pIKSMU8LFQBqliQ.jpg)
സ്‌കോട്ട്‌ലന്‍ഡിലേക്ക് എളുപ്പത്തിലെത്തുന്നതിന് യാത്രക്കാര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുന്നതിനൊപ്പം ഇന്‍ഡിഗോയുടെ അയര്‍ലണ്ടിലേയ്ക്കുള്‍പ്പെടെയുള്ള അന്താരാഷ്ട്ര കണക്റ്റിവിറ്റിയും ഇതിലൂടെ വര്‍ധിച്ചു.ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള കോഡ്‌ഷെയര്‍ ക്രമീകരണത്തിലൂടെയാണ് ഇന്‍ഡിഗോ ഈ ഫ്ളൈറ്റുകള്‍ സര്‍വ്വീസ് നടത്തുന്നത്.ഡബ്ലിനിൽ നിന്നും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് 30 യൂറോ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച കഴിഞ്ഞ മാസം കാര്യമായ ബുക്കിങ് ഇന്ഡിഗോയ്ക്ക് ലഭിച്ചിരുന്നു.
ഈ ശൃംഖലയില്‍ ഇപ്പോള്‍ യൂറോപ്പിലെ 33കണക്ഷനുകളാണുള്ളത്. ബള്‍ഗേറിയ, സ്പെയിന്‍, നെതര്‍ലാന്‍ഡ്സ്, ഗ്രീസ്, ബെല്‍ജിയം, ഹംഗറി, ഡെന്‍മാര്‍ക്ക്, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം, മാള്‍ട്ട, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, ഇസ്രായേല്‍, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് കോഡ്ഷെയര്‍ കണക്ഷനുകള്‍ പ്രവേശനം നല്‍കുന്നത്.
വിനോദസഞ്ചാരികള്‍ക്കാണ് ഈ റൂട്ടുകള്‍ ഏറെ പ്രയോജനകരമാകുന്നത്. തടസ്സമില്ലാതെ കണക്റ്റിവിറ്റി ഫ്ളൈറ്റുകള്‍ ലഭ്യമാകുന്നതിനാല്‍ യാത്രികരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്.ഇസ്താംബൂളിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണവും ഈ കണക്ഷനുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കോഡ്ഷെയര്‍ ഡെസ്റ്റിനേഷനുകള്‍ വിപുലീകരിക്കുന്നതിലൂടെ ടിക്കറ്റ് വില കുറയാനും കാരണമാവുമെന്ന് പറയപ്പെടുന്നു.
നേരിടാന്‍ ഗള്‍ഫ് വിമാനകമ്പനികള്‍
കോഡ് ഷെയറിംഗ് അടക്കമുള്ള മാര്‍ഗങ്ങളില്‍ യൂറോപ്യന്‍ പ്രവാസികളെ സ്വന്തമാക്കാനായുള്ള ഏഷ്യന്‍ വിമാനകമ്പനികളെ നേരിടാനുള്ള പുതിയ തന്ത്രം ആവിഷ്‌കരിച്ചതായിരുന്നു കഴിഞ്ഞ ആഴ്ച്ചത്തെ പുതിയ സംഭവവികാസം.
ഒരു ടിക്കറ്റില്‍ എമിറേറ്റ്സ്-എത്തിഹാദ് വിമാനങ്ങളില്‍ യാത്ര ചെയ്യാനാകുന്ന ധാരണാപത്രത്തിലാണ് എമിറേറ്റ്സ് എയര്‍ലൈന്‍സും എത്തിഹാദ് എയര്‍വെയ്‌സും ഒപ്പുവെച്ചത്. കരാര്‍പ്രകാരം ഒറ്റ ടിക്കറ്റില്‍ അബുദാബിയില്‍നിന്നും ദുബായില്‍ നിന്നും ഇത്തിഹാദ്, എമിറേറ്റ്‌സ് വിമാനങ്ങളില്‍ യാത്ര ചെയ്യാനാവും. ദുബായിലെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ വെച്ചാണ് ഈ സുപ്രധാന കരാറില്‍ ഇരു എയര്‍ലൈന്‍സും ഒപ്പുവെച്ചത്
ഇതനുസരിച്ച് എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായ് വിമാനാത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരന് അതേ ടിക്കറ്റില്‍ അബുദാബിയില്‍ നിന്ന് എത്തിഹാദ് വിമാനത്തില്‍ മടങ്ങാന്‍ കഴിയും. എത്തിഹാദ് വിമാനത്തില്‍ അബുദാബിയിലേക്ക് വരുന്നവര്‍ക്കും അതേ ടിക്കറ്റില്‍ ദുബായ് വിമാനത്താവളം വഴി എമിറേറ്റ്സ് വിമാനത്തിലും മടങ്ങാന്‍ കഴിയും.യൂ എ ഇ യുടെ ടൂറിസം മേഖലയിലേക്ക് കൂടി കൂടുതല്‍ പേരെ ക്ഷണിക്കാനുള്ള പേരിലാണ് പുതിയ പദ്ധതിയെങ്കിലും,ഏഷ്യന്‍ കമ്പനികളെ നേരിടാനുള്ള പടപ്പുറപ്പാടാണ് നീക്കത്തിന് പിന്നിലുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us