ഡബ്ലിന്‍ : പലവിധ കാരണങ്ങളാല്‍ അയര്‍ലണ്ടില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ഹോം കെയര്‍ പരിചരണം നിഷേധിക്കപ്പെടുന്നതായി സമ്മതിച്ച് ആരോഗ്യവകുപ്പ്..അനുമതി ലഭിച്ച 6400 പേരാണ് ഹോം കെയര്‍ സേവനം ലഭിക്കാതെ കഴിഞ്ഞമാസം മുതല്‍ ദുരിതത്തിലായിരിക്കുന്നത്.സര്‍ക്കാര്‍ ഫണ്ടിംഗ് അനുവദിക്കപ്പെട്ടിട്ടും 60% ആളുകള്‍ക്ക് മാത്രമേ ഇപ്പോള്‍ ഹോം കെയര്‍ സര്‍വീസ് ലഭ്യമാക്കാനായുള്ളു.
/sathyam/media/post_attachments/PcZB9NRAtSDNpNGHQWvS.jpg)
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ എച്ച് എസ് ഇ ചീഫ് ബെര്‍ണാഡ് ഗ്ലോസ്റ്ററാണ് ഗുരുതരമായ ഈ സ്ഥിതി സ്ഥിരീകരിച്ചത്. ഇക്കാര്യം വളരെ ആശങ്കപ്പെടുത്തുന്നതാണെന്നും ഇദ്ദേഹം പറഞ്ഞു.എച്ച് എസ് ഇ ഹോം കെയര്‍ പരിചരണം പുതിയ സ്‌കീമിലേയ്ക്ക് മാറുകയാണ്. അതിന്റെ ടെന്റര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതാണ് പ്രശ്നമായത്. ഹോം കെയര്‍ ഹെല്‍ത്ത് കെയര്‍ മേഖലകളിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വേതനവ്യവസ്ഥ അനുയോജ്യമല്ലെന്ന് ആരോപിച്ചാണ് പുതിയ വര്‍ഷത്തേക്കുള്ള ടെണ്ടറില്‍ പങ്കെടുക്കാതെ സര്‍വീസ് പ്രൊവൈഡേഴ്‌സ് പിന്മാറിയിരിക്കുന്നത്. ആരോഗ്യമന്ത്രിയും ഈ പ്രശ്നത്തില്‍ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ച എല്ലാ കാര്യങ്ങളും പ്രശ്നം പരിഹരിച്ച ശേഷം വെളിപ്പെടുത്തുമെന്നും ഇദ്ദേഹം പറഞ്ഞു.
പുതിയ കരാര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഹോം കെയര്‍ സേവനം ലഭിച്ചിരുന്ന 40,000 പേര്‍ക്ക് ഇവയൊന്നും ലഭിക്കുന്നില്ലെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ബ്രയാന്‍ സ്റ്റാന്‍ലി കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടി.എച്ച് എസ് ഇ ധനസഹായം നല്‍കുന്ന പ്രൈവറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാരാണ് ഈ സേവനം നല്‍കേണ്ടത്. ഇവരുടെ കുറവ് കാരണം ഏകദേശം 7,000 ഹോം കെയര്‍ ക്ലൈന്റുകള്‍ക്ക് സര്‍വീസ് നല്‍കാനാകുന്നില്ലെന്നും സ്റ്റാന്‍ലി പറഞ്ഞു.
ഇദ്ദേഹത്തിനുള്ള മറുപടിയിലാണ് ഹോം കെയര്‍ രംഗത്തെ പ്രതിസന്ധി എച്ച് എസ് ഇ മേധാവി വ്യക്തമാക്കിയത്.ഈ പ്രശ്നം തുടക്കത്തില്‍ത്തന്നെ പരിഹരിക്കാനാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും ഇദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പുമായും സര്‍വ്വീസ് പ്രൊവൈഡര്‍മാരുമായും ഈ വിഷയം ചര്‍ച്ച ചെയ്തുവരികയാണെന്നും ഗ്ലോസ്റ്റര്‍ പറഞ്ഞു. സേവനം ലഭിക്കാതെ ആളുകള്‍ കാത്തിരിക്കേണ്ടി വരുന്നത് വളരെ സങ്കടകരമായ കാര്യമാണെന്നും ഇദ്ദേഹം വ്യക്തമാക്കി.പണമില്ലാത്തതല്ല,
ടെന്‍ഡറിംഗ് സങ്കീര്‍ണ്മായ ഘട്ടത്തിലാണെന്നും വര്‍ക്ക് ഫോഴ്സ് അഡ് വൈസറി ഗ്രൂപ്പിന്റെ അടക്കമുള്ള വിദഗ്ധ ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.മാര്‍ച്ച് അവസാനംവരെ 5.84 മില്യണ്‍ മണിക്കൂറുകളുടെ സേവനമാണ് എച്ച് എസ് ഇ ലക്ഷ്യമിട്ടത്. എന്നാല്‍ നല്‍കാന്‍ കഴിഞ്ഞത് 5.2 മില്യണ്‍ മണിക്കുറുകളാണ്.
സ്വന്തം വീടുകളില്‍ കഴിയുന്നത്ര കാലം പ്രായമായവരെ താമസിപ്പിക്കാനും അനൗപചാരിക കെയറര്‍മാരെ ഉപയോഗിക്കാനുമാണ് എച്ച് എസ് ഇയുടെ പുതിയ ഹോം സപ്പോര്‍ട്ട് സര്‍വ്വീസ് ലക്ഷ്യമിടുന്നത്.വസ്ത്രം ധരിപ്പിക്കുന്നതും കുളിപ്പിക്കുന്നതുമടക്കമുള്ള വ്യക്തിഗത പരിചരണമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.എച്ച് എസ് ഇയും പ്രൈവറ്റ് ഓപ്പറേറ്റര്‍മാരും തമ്മിലുള്ള കരാര്‍ ഈ മാസം അവസാനം അവസാനിക്കും. ഇതോടെ രാജ്യത്ത് കെയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകും എന്നാണ് വിലയിരുത്തല്‍.
ഹെല്‍ത്ത് കെയര്‍ ഹോം കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വവും,വേതന സേവന വ്യവസ്ഥയും മെച്ചപ്പെടുത്താനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും,വിദേശത്തു നിന്നെത്തുന്ന തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാമെന്നും ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണാലി പാര്‍ലമെന്റിനെ അറിയിച്ചത് കുടിയേറ്റക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്. ഫാമിലി റീ യൂണിഫിക്കേഷന്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പുനരവലോകനം ചെയ്യുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us