ബാംഗ്ലൂർ : ഫ്രൈ​ഡ് ചി​ക്ക​ന്‍റെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് പി​ന്നാ​ലെ ന​ടി ര​ശ്മി​ക മ​ന്ദാ​നയ്​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഒ​രു​വി​ഭാ​ഗം രംഗത്ത്. ​നേ​ര​ത്തെ ന​ല്‍​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ താ​ന്‍ വെ​ജി​റ്റേ​റി​യ​നാ​ണെ​ന്ന് ന​ടി പ​റ​ഞ്ഞി​രു​ന്നു.
/sathyam/media/post_attachments/DAPc5lhSjXUVjn4IM7Ar.jpg)
അ​താ​ണി​പ്പോ​ൾ വി​മ​ർ​ശ​ന​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. സ​സ്യ​ഭു​ക്കാ​യ ന​ടി ആ​ളു​ക​ളെ പ​ര​സ്യ​ത്തി​ലൂ​ടെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് പ്രേ​ക്ഷ​ക​ര്‍ പ​റ​യു​ന്ന​ത്.
പ്ര​മു​ഖ ജ​ങ്ക് ഫു​ഡ് ബ്രാ​ന്‍​ഡി​ന്‍റെ ചി​ക്ക​ന്‍ ബ​ര്‍​ഗ​ര്‍ ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന ര​ശ്മി​ക​യെ​യാ​ണ് പ​ര​സ്യ​ത്തി​ല്‍ കാ​ണു​ന്ന​ത്. ന​ടി​ക്കെ​തി​രേ​യു​ള​ള വി​മ​ര്‍​ശ​നം രൂ​ക്ഷ​മാ​യ​തോ​ടെ പ​ര​സ്യ​ത്തി​ന്‍റെ ക​മ​ന്‍റ് ബോ​ക്​സ് ഓ​ഫ് ചെ​യ്തു. ക​ന്ന​ഡ​ക്കാ​ര്‍​ക്ക് എ​ന്തു​കൊ​ണ്ടാ​ണ് അ​വ​രെ ഇ​ഷ്ട​മ​ല്ലാ​ത്ത​തെ​ന്ന് മ​ന​സി​ലാ​ക്കൂ. പ​ല​പ്പോ​ഴും അ​വ​ര്‍ പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ മാ​റ്റി പ​റ​യു​ന്നു എ​ന്നാ​ണ് ഒ​രാ​ളു​ടെ ക​മ​ന്‍റ്.
അ​തേ​സ​മ​യം ന​ടി​യെ പി​ന്തു​ണ​ച്ചും ആ​രാ​ധ​ക​ര്‍ എ​ത്തി​യി​ട്ടു​ണ്ട്. മു​ന്പു സ​സ്യ​ഭു​ക്ക് ആ​യ​തു​കൊ​ണ്ട് ഇ​പ്പോ​ള്‍ ചി​ക്ക​ന്‍ ക​ഴി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് തെ​റ്റെ​ന്ന് ചി​ല​ര്‍ ചോ​ദി​ക്കു​ന്നു.
സൗ​ന്ദ​ര്യ വ​ര്‍​ധ​ക വ​സ്തു​ക്ക​ളു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍​മാ​രാ​യ താ​ര​ങ്ങ​ള്‍ ആ ​ഉ​ത്പ​ന്നം സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.
അ​ധി​ക​വും ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ര്‍​ഷി​ക്കാ​നും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പ​ര​സ്യം കാ​ണാ​ന്‍ പ്രേ​രി​പ്പി​ക്കാ​നും വേ​ണ്ടി​യാ​ണ് സെ​ലി​ബ്രി​റ്റി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തെ​ന്നാ​ണ് മ​റ്റൊ​രു ക​മ​ന്‍റ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us