ഇസ്ലാമാബാദ്: തനിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി 10 വര്‍ഷത്തേക്ക് തന്നെ ജയിലിലടയ്ക്കാനാണ് പാക്കിസ്ഥാന്‍ സൈനിക നേതൃത്വം പദ്ധതിയിട്ടതെന്നും, ഇതിനുള്ള ഗൂഢാലോചന നടത്തിയത് ലണ്ടനില്‍വച്ചെന്നും മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
/sathyam/media/post_attachments/XEfbQ5pZCiAbyLLNqEyP.jpg)
ലണ്ടന്‍ പദ്ധതിയുടെ പൂര്‍ണ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നുവെന്നും ഇംറാന്‍ ട്വീറ്റ് ചെയ്തു. 'ഞാന്‍ ജയിലിലായാല്‍ ഉണ്ടാകുന്ന ജനകീയ കലാപം ഉപയോഗപ്പെടുത്താനായിരുന്നു നീക്കം. ജഡ്ജിയുടെയും ജൂറിയുടെയും ആരാച്ചാരുടെയും എല്ലാം റോളുകള്‍ അവര്‍ തന്നെ വഹിച്ചു. എന്നെ അപമാനിക്കുന്നതിനായി ഭാര്യ ബുഷ്റ ബീഗത്തെ ജയിലിലടക്കാനായിരുന്നു പദ്ധതി. രാജ്യദ്രോഹക്കുറ്റം ചുമത്തി എന്നെ അടുത്ത 10 വര്‍ഷത്തേക്ക് ജയിലിലിടാനയിരുന്നു ശ്രമിച്ചത്.''~ഇംറാന്‍ ട്വീറ്റ് ചെയ്തു.
നൂറിലേറെ കേസുകളാണ് ഇമ്രാനു മേല്‍ ചുമത്തിയിട്ടുള്ളത്. ജനങ്ങളില്‍ ഭയം ജനിപ്പിക്കാനായി അവര്‍ ബോധപൂര്‍വം ചെയ്യുന്ന കാര്യങ്ങളാണിതെന്ന് അദ്ദേഹം ആരോപിച്ചു. അവസാനത്തെ തുള്ളി രക്തവും ഇല്ലാതാകുന്നത് വരെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും ഇമ്രാന്‍ പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us