ട്വിറ്റര്‍ സിഇഒ സ്ഥാനം ലിന്‍ഡ സ്ഥിരീകരിച്ചു

author-image
athira p
New Update

സാന്‍ ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ സി.ഇ.ഒ. സ്ഥാനം ഏറ്റെടുക്കുന്നതായി ലിന്‍ഡ യാക്കരിനോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുന്‍ സി.ഇ.ഒ. ഇലോണ്‍ മസ്കിന് നന്ദിയറിയിച്ച് കൊണ്ടുള്ള ട്വീറ്റിലാണിത്.

Advertisment

publive-image

ഭാവിയിലേക്കുള്ള മസ്കിന്റെ കാഴ്ചപ്പാടുകളും ആദര്‍ശങ്ങളുമാണ് തന്നെ പ്രചോദിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാകുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ ട്വിറ്ററില്‍ കൊണ്ടു വരാന്‍ ഒപ്പം നിന്നു പ്രവര്‍ത്തിക്കുമെന്നും ലിന്‍ഡ കൂട്ടിച്ചേര്‍ത്തു.

പ്രമുഖ മാധ്യമഗ്രൂപ്പായ എന്‍.ബി.സി. യൂണിവേഴ്സലില്‍ ഒരു ദശാബ്ദമായി പ്രവര്‍ത്തിക്കുന്ന ലിന്‍ഡ യാക്കരിനോ നിലവില്‍ കമ്പനിയുടെ ആഗോളപരസ്യവിഭാഗത്തിന്റെ മേധാവിയാണ്.

സിഇഒ സ്ഥാനം ഒഴിഞ്ഞെങ്കിലും പ്രോഡക്ട് ഡിസൈന്‍, പുതിയ സാങ്കേതിക വിദ്യ എന്നിവ തുടര്‍ന്നും മസ്ക് നേരിട്ടാകും നിയന്ത്രിക്കുക.

കഴിഞ്ഞ ഒക്ടോബറിലാണ് സാമൂഹികമാധ്യമമായ ട്വിറ്റര്‍ 3.6 ലക്ഷം കോടിരൂപയ്ക്ക് മസ്ക് ഏറ്റെടുത്തത്. പിന്നീട് ഒട്ടേറെ വിവാദപരിഷ്കാരങ്ങള്‍ ട്വിറ്ററില്‍ നടപ്പാക്കിയതിന്റെ പേരില്‍ അദ്ദേഹം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

Advertisment