New Update
ലണ്ടന്‍: വിദേശരാജ്യങ്ങളില്‍ നിന്നുള്ള അവിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം കുറയ്ക്കണമെങ്കില്‍ ബ്രിട്ടീഷ് പൗരന്മാര്‍ കൂടുതലായി ലോറി ഓടിക്കാനും ഇറച്ചി വെട്ടാനും പഠിക്കണമെന്ന് ആഭ്യന്തര മന്ത്രി സുവേല ബ്രേവര്‍മാന്‍.
Advertisment
/sathyam/media/post_attachments/F9DorDgZTd93FpRcZRGa.jpg)
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണു പരാമര്‍ശം. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആഹ്വാനം വംശീയതയാണെന്ന വാദം ശരിയല്ലെന്നും അവര്‍ അവകാശപ്പെട്ടു.
രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം പ്രതിവര്‍ഷം ഒരു ലക്ഷത്തില്‍ താഴെയാക്കി കുറയ്ക്കുമെന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. എന്നാല്‍ ഈ വര്‍ഷം യു.കെയിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം ഏഴു ലക്ഷം കടന്നേക്കുമെന്നാണ് നിലവിലുള്ള കണക്കുകൂട്ടല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us