ബെന്‍സ് പ്ളാന്റില്‍ വെടിവയ്പ്പ്: 2 പേര്‍ മരിച്ചു

author-image
athira p
New Update

ബര്‍ലിന്‍: ലോകപ്രശസ്ത ജര്‍മന്‍ വാഹനനിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സിന്റെ വാഹന നിര്‍മാണ പ്ളാന്‍റില്‍ വെടിവയ്പ്പ്. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു.

Advertisment

publive-image

പ്രീമിയം മോഡലുകള്‍ നിര്‍മ്മിക്കുന്ന ജര്‍മനിയിലെ സോളിംഗനിലെ പ്ളാന്റിലാണ് വെടിവയ്പ്പുണ്ടായത്. ലോകത്തിലെതന്ന മെഴ്സിഡസിന്റെ ഏറ്റവും വലിയ പ്ളാന്റുകളില്‍ ഒന്നാണിത്. എസ്~ക്ളാസ് സെഡാന്റെയും ഇക്യുഎസ് ഇലക്ട്രിക് വാഹനത്തിന്റെയും മേബാക്കിന്റേയുമൊക്കെ നിമാണം നടക്കുന്ന പ്ളാന്റാണിത്.

ഏകദേശം 35,000 തൊഴിലാളികളാണ് ഇവിടെയുള്ളത്. 53 വയസ്സുള്ള ഒരാള്‍ പ്ളാന്‍റില്‍ പ്രവേശിക്കുകയും തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയുമായിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴടക്കി പൊലീസിന് കൈമാറി.

വളരെ സുരക്ഷിതവും നിയന്ത്രിത എന്‍ട്രി, എക്സിറ്റ് പോയിന്റും ഉള്ളതാണ് പ്ളാന്റെന്നും എന്നിട്ടും പ്രതി എങ്ങനെയാണ് തോക്കുമായി അകത്ത് കടന്നതെന്ന് വ്യക്തമല്ലെന്നാണ് ബെന്‍സ് അധികൃതര്‍ പറയുന്നത്. പ്രതിയുടെ ലക്ഷ്യവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്ളാന്റിലെ ഉത്പാദനം ഈ ആഴ്ച അവസാനം വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട രണ്ടുപേര്‍ സ്ഥാപനത്തിലെ സ്ഥിരം തൊഴിലാളികള്‍ അല്ലെന്നും കരാര്‍ ജീവനക്കാരാണെന്നും വിവരം.

Advertisment