New Update
ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിലെ ഹോസ്ററലിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരുക്കുണ്ട്. 52 ആളുകളെ രക്ഷപ്പെടുത്തിയതായും 20 പേരെ കാണാതായി എന്നും റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ്.
Advertisment
/sathyam/media/post_attachments/ZEzuFjhsaHtNmm1JbThM.jpg)
വെല്ലിങ്ടണിലെ ലോഫേഴ്സ് ലോഡ്ജ് എന്ന ഹോസ്ററലില്‍ ചെവ്വാഴ്ചയായിരുന്നു തീപിടുത്തം ഉണ്ടായത്. മുകള്‍ നിലയിലായിരുന്നു തീപിടിച്ചത്. 92 മുറികളുള്ള കെട്ടിടത്തില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. മുകളിലത്തെ നില ഇടിയുമെന്ന പേടിയുള്ളതിനാല്‍ തന്നെ ഫയര്‍ഫോഴ്സിന് ഉള്ളില്‍ പ്രവേശിക്കാനായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us