ജനന നിരക്ക് കുറയുന്നത് തടയാന്‍ ചൈന

author-image
athira p
New Update

ബീജിങ്: ജനന നിരക്ക് കുറയുന്നത് പരിഹരിക്കാന്‍ പുതിയ പദ്ധതിയുമായി ചൈനീസ് സര്‍ക്കാര്‍. കുട്ടികളുടെ ജനനത്തിനായി സൗഹാര്‍ദപരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യവുമായി 'പുതിയ കാലഘട്ടം' പദ്ധതിയാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ചൈനയിലെ പ്രധാന 20 നഗരങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

Advertisment

publive-image

അടുത്തിടെ ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തിയിരുന്നു. ഇന്ത്യയിലെ ജനസംഖ്യ അധികമായി വര്‍ധിച്ചതല്ല, ചൈനയിലെ ജനന നിരക്ക് കുത്തനെ കുറഞ്ഞതാണ് ഇന്ത്യയെ ഇത്ര വേഗം മുന്നിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് പുതിയ പദ്ധതിയുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.

വിവാഹത്തിനും ഉചിതമായ സമയത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും യുവാക്കളെ പ്രേരിപ്പിക്കുക, കുഞ്ഞിന്‍റെ ഉത്തരവാദിത്വങ്ങള്‍ തുല്യമായി പങ്കിടാന്‍ പ്രചോദനം നല്‍കുക, സ്ത്രീധനം നല്‍കുന്നത് പോലുള്ള ആചാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

നികുതി ഇളവുകള്‍, ഭവന ആനുകൂല്യങ്ങള്‍, മൂന്നാമത്തെ കുട്ടിക്ക് വിദ്യാഭ്യാസ ആനുകൂല്യം അഥവാ സബ്സിഡിയോടു കൂടിയ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നതിനിടെയാണ് പുതിയ നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Advertisment