യുഎസില്‍ വീണ്ടും വെടിവയ്പ്പ്, 3 പേര്‍ മരിച്ചു, പ്രതി പതിനെട്ടുകാരന്‍

author-image
athira p
New Update

വാഷിങ്ടണ്‍ ഡി.സി: യു.എസില്‍ വെടിവയ്പ്പ് പരമ്പര അവസാനമില്ലാതെ തുടരുന്നു. ഇത്തവണ ന്യൂമെക്സിക്കോയില്‍ പതിനെട്ടുകാരന്റെ വെടിയേറ്റു മരിച്ചത് മൂന്നു പേര്‍.

Advertisment

publive-image

രണ്ട് പൊലീസുകാരന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെയും പൊലീസ് വെടിവച്ചു കൊന്നു.

സാന്താഫെയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെ ഫാമിംഗ്ടണിലാണ് അക്രമം നടന്നത്. അക്രമിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. പരിക്കേറ്റവര്‍ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വെടിവെപ്പിനെ തുടര്‍ന്ന് പ്രദേശത്തെ സ്കൂളുകള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്.

യു.എസില്‍ ഈ വര്‍ഷം 215~ലധികം കൂട്ട വെടിവെപ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

Advertisment