ഫ്ലോറിഡ: ഏറ്റവും കൂടുതല്‍ കാലം വെള്ളത്തിനടിയില്‍ ജീവിച്ചതിന്റെ റെക്കോഡ് സൗത്ത് ഫ്ളോറിഡ യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫശറായ ജോ ദിതൂരി സ്വന്തമാക്കി.
/sathyam/media/post_attachments/8UPilcVauABkDbEzIffp.jpg)
73 ദിവസം വെള്ളത്തിനടിയില്‍ കഴിഞ്ഞതോടെ റെക്കോഡ് സ്വന്തമായെങ്കിലും അദ്ദേഹം ഇനിയും കരയ്ക്കു കയറിയിട്ടില്ല. സ്ററീലും ഗ്ളാസും ഉപയോഗിച്ച് നിര്‍മിച്ച വളരെ ചെറിയ കാബിനില്‍ കടലില്‍ 30 അടി താഴ്ചയിലാണ് ഇദ്ദേഹം കഴിയുന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് അനുസരിച്ച്, നിശ്ചിത ആവാസവ്യവസ്ഥയില്‍ വെള്ളത്തിനടിയില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചതിന്റെ റെക്കോഡ് ഇതുവരെ അമേരിക്കന്‍ ജീവശാസ്ത്രജ്ഞരായ ബ്രൂസ് കാന്രെ്റല്‍, ജെസ്സിക്ക ഫെയ്ന്‍ എന്നിവരുടെ പേരിലായിരുന്നു.
ഓരോ ദിവസത്തെയും കാര്യങ്ങള്‍ ഇദ്ദേഹം തന്‍റെ ഇന്‍സ്ററഗ്രാം, യുട്യൂബ് അക്കൗണ്ടുകള്‍ വഴി പങ്കുവെക്കാറുമുണ്ട്. നൂറു ദിവസം അവിടെ പൂര്‍ത്തിയാക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. പ്രൊഫസര്‍ തന്നെ പുറത്തുവിട്ട വിഡിയോയിലാണ് പ്രഖ്യാപനം.
വരും തലമുറകള്‍ക്കും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ക്കും പ്രചോദനം നല്‍കുകയാണ് തന്‍റെ ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു. കടലിനടിയിലെ ജീവിതവും ഇത്തരം അവസ്ഥയില്‍ മനുഷ്യശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നും പഠിക്കുകയാണ് ലക്ഷ്യം. ഡോ. ഡീപ് സീ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇദ്ദേഹം യു.എസ് നേവിയിലെ മുന്‍ ഉദ്യോഗസ്ഥനുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us