ന്യൂ ജേഴ്സി : ന്യൂ ജേഴ്‌സി ആസ്ഥാനമായീ പ്രവർത്തിക്കുന്ന യുവ മലയാളി സംഘടനയായ ബീറ്റ്‌സ് ഓഫ് കേരളയ്ക്ക് പുതിയ നേതൃത്വം, 2023-2025 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളെയാണ് ഇക്കഴിഞ്ഞ ദിവസം നടത്തപ്പെട്ട ആനുവൽ ജനറൽ ബോഡി മീറ്റിംഗിൽ വച്ച് തിരെഞ്ഞെടുത്തത്.
/sathyam/media/post_attachments/AgKu5k7FbKIXp4Q9nij6.jpg)
പ്രസിഡന്റ് അനുപ് ജോർജ്, വൈസ് പ്രസിഡന്റ് സാജൻ ബാബു, സെക്രട്ടറി ജുബിൻ മുണ്ടക്കൽ, ജോയിന്റ് സെക്രട്ടറി വർഗീസ് മാത്തൻ, ട്രഷറർ ജിൻസ് തര്യൻ, ജോയിന്റ് ട്രഷറർ ജോവൽ ജോൺ, പബ്ലിക് റിലേഷൻസ് ഓഫീസർ സൗബിൻ മാത്യു, എക്സിക്യൂട്ടീവ് അംഗങ്ങൾ : ലിറ്റു തര്യൻ, അനു ജോർജ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. ട്രൈസ്റ്റേറ്റിലെ എല്ലാ മലയാളികളുടെയും സഹായ സഹകരണങ്ങൾ ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാവണമെന്ന് നിയുക്ത പ്രസിഡന്റ് അനൂപ് ജോർജ് അഭ്യർഥിച്ചു,.
2020-2022 വർഷങ്ങളിൽ വളരെ സ്തുത്യർഹമായ രീതിയിൽ സംഘടനയെ നയിച്ച സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് റിജോ വർഗീസ് ബീറ്റ്സ് ഓഫ് കേരളയുടെ അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും പുതിയ നേതൃത്വത്തിന് ആശംസകൾ നേരുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us