അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച ശക്തമായി തുടരുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

author-image
athira p
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച ശക്തമായി തുടരുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഈ വര്‍ഷം 5.5%,2024ല്‍ 5% ജിഡിപി വളര്‍ച്ചയുമാണ് യൂറോപ്യന്‍ കമ്മീഷന്റെ സ്പ്രിംഗ് 2023 ഇക്കണോമിക് ഫോര്‍കാസ്റ്റ് പ്രവചിക്കുന്നത്. ഫെബ്രുവരിയില്‍ നടത്തിയ പ്രവചനത്തെ മറികടക്കുന്നതാണ് ഇപ്പോഴത്തെ പ്രവചനം. യഥാക്രമം 4.9%, 4.1% എന്നിങ്ങനെയാണ് 2023, 2024 വര്‍ഷങ്ങളില്‍ വിഭാവനം ചെയ്തിരുന്നത്.

Advertisment

publive-image

സ്വകാര്യ ഉപഭോഗത്തെ മുന്‍നിര്‍ത്തിയുള്ള കയറ്റുമതിയാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ നട്ടല്ലെന്ന് കമ്മീഷന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പണപ്പെരുപ്പത്തിന്റെ തോത് 8.1%എന്ന പരമകോടിയിലെത്തിയിരുന്നു. ഈ വര്‍ഷം അത് കുറഞ്ഞു തുടങ്ങും. 2024ഓടെ 2.6%ല്‍ എത്തുമെന്നും റിപ്പോര്‍ട്ട് അനുമാനിക്കുന്നു.ഈ വര്‍ഷവും അടുത്ത വര്‍ഷവും അയര്‍ലണ്ടിന് ബജറ്റ് മിച്ചമുണ്ടാകുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

യൂറോ സോണ്‍ സാമ്പത്തിക വളര്‍ച്ചയും മുമ്പ് പ്രതീക്ഷിച്ചതിലും വേഗത്തിലാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പറഞ്ഞു.

യൂറോസോണ്‍ ജി ഡി പി ഈ വര്‍ഷം 1.1% അടുത്ത വര്‍ഷം 1.6% യൂറോ എന്നിങ്ങനെ വര്‍ധിക്കും.കഴിഞ്ഞ ഫെബ്രുവരിയില്‍ യഥാക്രമം 0.9%, 1.5% വളര്‍ച്ചയായിരുന്നു പ്രവചിച്ചിരുന്നത്.കോവിഡ് പകര്‍ച്ചവ്യാധിയെയും റഷ്യയുടെ ഉക്രൈയ്ന്‍ ആക്രമണത്തെ തുടര്‍ന്നുള്ള ആഘാതങ്ങളെ മറികടന്നതായും കമ്മീഷന്‍ പറയുന്നു.തൊഴിലില്ലായ്മ നിരക്ക് ഈ വര്‍ഷം 6.8%ല്‍ നിന്ന് അടുത്ത വര്‍ഷം6.7% ആയി കുറയും.

പണപ്പെരുപ്പത്തിലും നേരിയ കുറവുണ്ടാകും.2023ല്‍ 5.8%, 2024ല്‍ 2.8% എന്നിങ്ങനെയായിരുന്നു ഫെബ്രുവരിയിലെ പ്രവചനം.ഇത്
യഥാക്രമം 5.6%, 2.5% എന്ന നിരക്കിലെത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു .യൂറോ സോണിന്റെയാകെ ബജറ്റ് കമ്മി ഈ വര്‍ഷം ജിഡിപിയുടെ 3.2% ആയും 2024ല്‍ 2.4% ആയും കുറയും.അതിലൂടെ പൊതു ധനകാര്യ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്നും കമ്മീഷന്‍ പ്രവചിക്കുന്നു.

പൊതു കടം കുറയുന്നത് തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം ജിഡിപിയുടെ 90.8% ആയിരുന്ന കമ്മി 2024ല്‍ 89.9% വീണ്ടും കുറയും.കഴിഞ്ഞ വര്‍ഷം 93.1%ല്‍ നിന്നുമാണ് കടം കുറയുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Advertisment