ലണ്ടൻ : വിവാദ മലയാള സിനിമ ദി കേരള സ്റ്റോറിയ്ക്ക് യു കെയില്‍ പ്രദര്‍ശനാനുമതി ലഭിച്ചില്ല. ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്റെ (ബി ബി എഫ് സി) ക്ലാസിഫിക്കേഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സിനിമയുടെ റിലീസിംഗ് പൊളിഞ്ഞത്. ഇക്കാരണത്താല്‍ പല തീയേറ്ററുകളും ഹൗസ് ഫുള്ളായിരുന്നിട്ടും വെള്ളിയാഴ്ചത്തെ എല്ലാ പ്രദര്‍ശനങ്ങളും റദ്ദാക്കി. വിറ്റ ടിക്കറ്റുകള്‍ക്ക് റീഫണ്ടും നല്‍കി.ഈ നടപടിയില്‍ അസംതൃപ്തിയറിയിച്ച് യു കെയിലെ ഒരു വിഭാഗം ഇന്ത്യക്കാര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നു.
/sathyam/media/post_attachments/FoHy6eyCC93VYF86pYkd.jpg)
ഹിന്ദി,തമിഴ് ഭാഷകളില്‍ യു കെയിലും അയര്‍ലണ്ടിലുമായി 31 തിയേറ്ററുകളിലാണ് റിലീസിംഗ് തീരുമാനിച്ചിരുന്നത്. ബോര്‍ഡിന്റെ അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് ടിക്കറ്റ് വില്‍പ്പന വെബ്സൈറ്റുകള്‍ നിര്‍ത്തിവെച്ചു. അനുമതിയില്ലാതെ സിനിമ റിലീസ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ സിനിമയുടെ വിതരണക്കാരായ 24 സെവന്‍ ഫ്ളിക്സ് 4 യു എല്ലാ തീയേറ്ററുകളിലും ബന്ധപ്പെട്ട് പ്രദര്‍ശനം റദ്ദാക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഡബ്ലിനിൽ കേരളാ സ്റ്റോറിയുടെ പ്രദർശനം ഇപ്പോഴും തുടരുന്നുണ്ട്.
സിനിമ ക്ലാസിഫിക്കേഷന്‍ പ്രോസസിലാണെന്ന് ബി ബി എഫ് സി സ്ഥിരീകരിച്ചു. ഏജ് റേറ്റിംഗും കണ്ടന്റ് അഡ് വൈസും ലഭിച്ചാല്‍ സ്‌ക്രീനിംഗിന് ലഭ്യമാകുമെന്നും ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു. യു എസ് എ, ഓസ്‌ട്രേലിയ, കാനഡ, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ചിത്രത്തിന് റിലീസിന് അനുമതി ലഭിച്ചിട്ടുണ്ട്.യു എസിലും കാനഡയിലുമായി ഇരുന്നൂറോളം തീയേറ്ററുകളില്‍ ദി കേരള സ്റ്റോറി റിലീസ് ചെയ്തത്.
അതേ സമയം,തനിക്ക് ലഭിച്ച പ്രേക്ഷക സ്വീകാര്യത ഞെട്ടിപ്പിക്കുന്നതാണെന്ന് ചിത്രത്തിലെ നായിക ആദാ ശര്‍മ്മ പറഞ്ഞു.ചെയ്യുന്ന ഓരോ സിനിമയും തന്റെ അവസാന ചിത്രമാകുമെന്നാണ് എപ്പോഴും കരുതുന്നതെന്ന് അവര്‍ വെളിപ്പെടുത്തി. എന്നിരുന്നാലും, ആരാധകര്‍ തന്നെ വലുതായി കാണാന്‍ ആഗ്രഹിച്ചു.അവരുടെ പ്രതീക്ഷ നിറവേറ്റാനാകുന്നത് ഭാഗ്യമാണെന്നും താരം പറയുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us