ബര്‍ലിന്‍: 2022ല്‍ ജര്‍മ്മനിയിലെ 13,000 ദമ്പതികളുടെ സംഗമത്തിന് ഭാഷാ തടസ്സം തടസ്സമായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം, ജര്‍മ്മനിയില്‍ അഭയം തേടിയവരുടെ 13,000~ത്തിലധികം ഭര്‍ത്താക്കന്മാരും ഭാര്യമാരും നിരാശയിലാണ്. രാജ്യത്ത് താമസിക്കുന്ന തങ്ങളുടെ ഇണകളുമായി വീണ്ടും ഒന്നിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു, പ്രധാനമായും വേണ്ടത്ര ഭാഷാ പരിജ്ഞാനം ഇല്ലാത്തതിനാല്‍ ആണിത്.
തങ്ങളുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാന്‍ ഫാമിലി റീയൂണിയന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജര്‍മ്മനി ബാധകമാക്കുന്ന നിലവിലെ ഭാഷാ ആവശ്യകത അമിതമായി കര്‍ശനമാണെന്നും യൂറോപ്യന്‍ യൂണിയന്‍ നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഉള്ള വിമര്‍ശനം ഇപ്പോള്‍ ഉയരുന്നുണ്ട്. ജര്‍മ്മനിയുടെ വിദേശകാര്യ ഓഫീസ് നല്‍കിയ ഡാറ്റ കാണിക്കുന്നത്, അംഗീകൃത അഭയാര്‍ത്ഥികളുടെ ജീവിതപങ്കാളികളായി ജര്‍മ്മനിയിലേക്ക് പോകാന്‍ പ്രതീക്ഷിച്ചിരുന്ന 13,607 പേര്‍ കഴിഞ്ഞ വര്‍ഷം ഭാഷാ ആവശ്യകത പരിശോധനയില്‍ വിജയിക്കാനായില്ല, മുന്‍ വര്‍ഷങ്ങളില്‍ പരാജയപ്പെട്ട ടെസ്ററുകളുടെ എണ്ണം ഏകദേശം 10,000 ആയിരുന്നുവെന്ന് ഇതേ ഉറവിടം വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ പരാജയ നിരക്കിന്റെ 35 ശതമാനം വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.
ഇതിനകം ജര്‍മ്മനിയിലുള്ള തങ്ങളുടെ ജീവിതപങ്കാളികളുമായി ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഭാഷാ പരീക്ഷയില്‍ വിജയിക്കണമെന്ന നിബന്ധന നിര്‍ബന്ധമാണ്. എന്നാല്‍ ഇന്‍ഡ്യാക്കാര്‍ക്ക് മാത്രമാണ് ഈ നിബന്ധന 2022 ഡിസംബര്‍ 31 മുതല്‍ ഒഴിവാക്കിയിരിയ്ക്കുന്നത്. ജര്‍മ്മന്‍ ഗവണ്‍മെന്റിന്റെ പിന്തുണയുള്ള ലാഭേച്ഛയില്ലാത്ത സാംസ്കാരിക സംഘടനയായ വിദേശത്തുള്ള ഒരു ഗോയ്ഥെ ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്നും ഈ ടെസ്ററ് വിജയിക്കേണ്ടതുണ്ട്.അതായത് ജര്‍മന്‍ ഭാഷ ജയിച്ചതിന്റെ ഗോയ്ഥേ ഇന്‍സ്ററിറ്റ്യൂട്ട് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്. ജര്‍മ്മന്‍ വിദേശകാര്യ ഓഫീസിന്റെ കണക്കനുസരിച്ച്, 2022~ല്‍ ആകെ 71,127 പേര്‍ക്ക് ഭാര്യാഭര്‍ത്താക്കന്‍മാരുടെ പുനരേകീകരണത്തിന് വിസ ലഭിച്ചു. മുന്‍ വര്‍ഷങ്ങളിലും ഭാഷാ പരീക്ഷയില്‍ വിജയിച്ചവരും ഈ നമ്പറില്‍ ഉള്‍പ്പെടുന്നു.
2022~ല്‍ ഭാര്യാഭര്‍ത്താക്കന്‍മാരുടെ പുനരേകീകരണത്തിന് വിസ ലഭിച്ചവരില്‍ ഭൂരിഭാഗവും ഇന്ത്യ, തുര്‍ക്കിയെ, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍
2022~ല്‍ 8,930 ഇന്ത്യന്‍ പൗരന്മാര്‍ക്കും 8,778 തുര്‍ക്കി പൗരന്മാര്‍ക്കും 5,006 ലെബനീസ് പൗരന്മാര്‍ക്കും ഭാര്യാഭര്‍ത്താക്കന്മാരുടെ പുനരൈക്യത്തിനായി ജര്‍മ്മന്‍ വിസ ലഭിച്ചു.മറ്റു രാജ്യക്കാരായ പൗരന്മാരില്‍ 61 ശതമാനവും കഴിഞ്ഞ വര്‍ഷം ഭാഷാ പരീക്ഷയില്‍ പരാജയപ്പെട്ടു.ജര്‍മ്മനി സ്പൗസ് റീയൂണിയന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും അടിസ്ഥാന ജര്‍മ്മന്‍ ഭാഷാ വൈദഗ്ധ്യത്തിന്റെ തെളിവ് നല്‍കുന്നതിന് പുറമെ മറ്റ് ചില ആവശ്യകതകളും പാലിക്കേണ്ടതുണ്ട്.
അവര്‍ ഒന്നിന് പകരം രണ്ട് അപേക്ഷാ ഫോമുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്, അവര്‍ യൂറോപ്യന്‍ യൂണിയന്‍ പൗരനാണെങ്കില്‍ പങ്കാളിയുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് അല്ലെങ്കില്‍ അവര്‍ യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരനാണെങ്കില്‍ പങ്കാളിയുടെ റെസിഡന്‍സി പെര്‍മിറ്റിന്റെ പകര്‍പ്പ്, അതുപോലെ തന്നെ അതിന്റെ യഥാര്‍ത്ഥ പകര്‍പ്പ് വിവാഹ സര്‍ട്ടിഫിക്കറ്റ്. ജര്‍മ്മന്‍ പങ്കാളിയുടെ പുനരേകീകരണ വിസയ്ക്ക് 75 യൂറോ ചിലവാകും, വിസ നിരസിക്കപ്പെട്ടാല്‍ പണം തിരികെ നല്‍ശില്ല എന്ന കാര്യംകൂടി ഓര്‍ക്കുക..