ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു

author-image
athira p
New Update

ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ ദൈവാലയത്തിൽ മെയ് 14 ഞായറാഴ്ച്ച, വികാരി വെരി റെവ. ഫാ. എബ്രഹാം മുത്തോലത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ ബലീ അർപ്പിച്ചുകൊണ്ടും, ഫാത്തിമാ മാതാവിന്റെ തിരുന്നാൾ ആചരിച്ചും മദേഴ്‌സ് ഡേ ആഘോഷിച്ചു. തിരുകർമ്മങ്ങൾക്കുശേഷം ബഹു. മുത്തോലത്തച്ചൻ എല്ലാ അമ്മമാരെയും അനുഗ്രഹിക്കുകയും, അവരെ മാതാവിന് സമർപ്പിക്കുകയും, റോസാപുഷ്പങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.

Advertisment

publive-image

"എന്തുകൊണ്ട് ഞാൻ അമ്മയെ സ്നേഹിക്കുന്നു" എന്ന വിഷയത്തെ ആസ്പദമാക്കി, കുട്ടികൾക്കുവേണ്ടി നടത്തിയ ഉപന്യാസമത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും സമ്മാനങ്ങൾ നൽകി അനുമോദിച്ചു. മത്സരത്തിൽ വിജയികളായ മിലാ പണിക്കശ്ശേരിയും മൈക്കിൾ മാണിപറമ്പിലും മദേർസ് ഡേ സന്ദേശം നൽകി.

ബഹു. വികാരിയച്ചൻ 75 വയസ്സിൽ കൂടുതലുള്ള അമ്മച്ചിമാരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഏറ്റവും പ്രായം കുറഞ്ഞ രണ്ട് അമ്മമാരെ അനുമോദിക്കുകയും ചെയ്തു. അമ്മമാർക്കുവേണ്ടി നടത്തിയ ക്വിസ് മത്സരം ശ്രദ്ധേയമായി. വിജയികൾക്ക് സമ്മാനം നൽകി അനുമോദിച്ചു.

ആഘോഷങ്ങൾക്ക്, കൈക്കാരന്മാരായ ജോർജ് ചക്കാലത്തൊട്ടിയിൽ, മാത്യു ഇടിയാലിൽ, സണ്ണി മൂക്കേട്ട്, സാബു മുത്തോലത്ത് എന്നിവരും ഫാമിലി കമ്മീഷൻ അംഗങ്ങളായ ടോണി പുല്ലാപ്പള്ളി, ലിൻസ് താന്നിച്ചുവട്ടിൽ, ഡി. ആർ. ഇ. സഖറിയാ ചേലയ്ക്കൽ എന്നിവർ നേത്യുത്വം നൽകി.

Advertisment