അരിസോണ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പുതിയ ഭാരവാഹികൾക്കായി ഇൻഡക്ഷൻ സെറിമണി നടത്തി

author-image
athira p
New Update

ഫീനിക്സ് : അരിസോണ സംസ്ഥാനത്തെ ഇന്ത്യൻ നഴ്സുമാരുടെ പ്രഫഷണൽ സംഘടനയായ അരിസോണ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (അസീന) പുതിയ നിർവാഹക സമിതി അംഗങ്ങൾക്കായി ഇൻഡക്ഷൻ സെറിമണി സംഘടിപ്പിച്ചു. ഞാറാഴ്ച മാർച്ച് 5 ന് വൈകിട്ട് 4 മണിക്ക് ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ നോർത്ത് അമേരിക്കൻ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (നൈന) പ്രസിഡന്റ് സുജ തോമസ് മുഖ്യാതിഥിയായിരുന്നു.

Advertisment

publive-image

ലക്ഷ്മി നായർ ആലപിച്ച പ്രാർഥന ഗാനത്തിനു ശേഷം സംഘടനയുടെ ഭാരവാഹികളും വിശിഷ്ട അതിഥികളും ചേർന്ന് നിലവിളക്കു തെളിയിച്ചതോടെ പരിപാടികൾക്ക് ഔപചാരികമായി തുടക്കമായി. തുടർന്ന് സംഘടനയുടെ പ്രഥമ പ്രെസിഡന്റായ ഡോ. അമ്പിളി ഉമയമ്മ ഏവരേയും ഈ പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു. പുതിയ ഭാരവാഹികളുടെ "ഇൻഡക്ഷൻ സെറിമണി " സ്ഥാനാരോഹണം നൈന സെക്രട്ടറി ഉമാമഹേശ്വരി വേണുഗോപാൽ നിർവഹിച്ചു . അരിസോണ നഴ്സസ് ബോർഡ് പ്രസിഡന്റ് മാക് കോർമിസ് മുഖ്യ പ്രഭാഷകയായി.

നോർത്ത് അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഈ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്.ഇന്ത്യ അസോസിയേഷൻ ഓഫ് ഫീനിക്സ് പ്രസിഡന്റ് രാധിക ശിവ, പാസ്റ്റർ റോയ് ചെറിയാൻ, റവ : ഫാദർ തോമസ് മത്തായി എന്നിവർ പുതിയ ഭാരവാഹികൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു.

പ്രസിഡന്റ് എലിസബത്ത് സുനിൽ സാം , വൈസ് പ്രസിഡന്റ് ലക്ഷ്മി നായർ, സെക്രട്ടറി അഞ്ചു രസ്തോഗി, ജോയിന്റ് സെക്രട്ടറി ബൊപ്സി ഫ്രാൻസിസ് , ട്രെഷറർ അനിത ബിനു, ജോയിന്റ് ട്രെഷറർ ജോളി തോമസ്, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് അജിത നായർ, ബൈലോ കമ്മിറ്റി ചെയർ സിൻസി തോമസ്, ഇലക്ഷൻ കമ്മിറ്റി ചെയറായി സീമ നായർ, ജെസ്സി എബ്രഹാം, മെമ്പർഷിപ്പ് ചെയർ ബിന്ദു സൈമൺ, ഡോ. ഷാജു ഫ്രാൻസിസ്, പ്രൊഫഷണൽ ടെവേലോപ്മെന്റ്റ് , കണ്ടിന്യൂസ് എഡ്യൂക്കേഷൻ ചെയറായി റോബി ചെറിയാൻ, മേരി ബിജു, സ്പെഷ്യൽ ഇവന്റ്, അവാർഡ്‌സ്, സ്കോളർഷിപ്പ് ചെയറായി സുമ ജേക്കബ്, ആര്യ ബിന്ദു, എഡിറ്റോറിയൽ ചെയറായി ഡോ. ശോഭ കൃഷ്ണകുമാർ, അഡ്വൈസറി ബോർഡ് മെമ്പേഴ്‌സായി ഡോ . അമ്പിളി ഉമയമ്മ, ലേഖ നായർ, വിനയ് കപാഡിയ എന്നിവരടങ്ങുന്ന ഭരണസമിതിയാണ് സാരഥ്യം ഏറ്റെടുത്തത്.

സെക്രട്ടറി ലേഖ നായർ അസീനയുടെ കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ ട്രഷറർ വിനയ് കപാഡിയ വരവ് ചെലവ് കണക്കുകൾ എന്നിവ അവതരിപ്പിച്ചു. സീമ നായർ, അഞ്ചു രസ്തോഗി എന്നിവർ പരിപാടിയുടെ അവതാരകരായപ്പോൾ ഡോ.ശോഭ കൃഷ്ണകുമാർ എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു.

യൂണിവേഴ്‌സിറ്റികളുമായി യോജിച്ചു ട്യൂഷന്‍ ഡിസ്‌കൗണ്ട്, സ്‌കോളര്‍ഷിപ്പുകള്‍, വിദ്യാഭ്യാസ മികവിനുള്ള അവാര്‍ഡുകള്‍, ആരിസോണയിലെ വിവിധ സന്നദ്ധ സംഘനടനകളുമായി ചേർന്ന് ഹെല്‍ത്ത് ഫെയറുകള്‍, സെമിനാറുകൾ, ബ്ലഡ് ഡോണെഷൻ, തുടങ്ങിയ സംരംഭങ്ങള്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഇപ്പോള്‍ നടത്തിവരുന്നുണ്ട്.

അരിസോണ സംസ്ഥാനത്തു ആരോഗ്യപരിപാലന രംഗത്തു ഇന്ത്യന്‍ നഴ്‌സുമാരും നേഴ്‌സ് പ്രാക്റ്റീഷനിര്‍മാരുടെയും പ്രവർത്തനങ്ങൾ സ്ളാഘനീയമാണെന്ന് പുതുതായി ചുമതലയേറ്റ എലിസബത്ത് സുനിൽ സാം അഭിപ്രായപ്പെട്ടു. ബെഡ് സൈഡ് നഴ്‌സിംഗ്, ഹോസ്പിറ്റല്‍ മാനേജ്മന്റ്, തുടങ്ങി എഡ്യൂക്കേഷന്‍, ഗവേഷണം, യൂണിവേഴ്‌സിറ്റി അധ്യാപനം എന്നീ വിവിധ മേഖലകളില്‍ ഒട്ടനവധി നഴ്സുമാർ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാ സഹായ പ്രവര്‍ത്തനങ്ങളും പിന്തുണയും എല്ലാവരിൽ നിന്നും കാംഷിക്കുന്നതായി പുതിയ പുതിയ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Advertisment