യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2024 ജൂണില്‍

author-image
athira p
New Update

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 2024 ജൂണ്‍ 6 മുതല്‍ 9 വരെയാണ് ഷെഡ്യൂള്‍ ചെയ്തിരിയ്ക്കുന്നത്. ജര്‍മ്മനിയെ സംബന്ധിച്ചിടത്തോളം, കൃത്യമായ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ജര്‍മ്മനിയിലെ പോലെ, ഞായറാഴ്ച അല്ലെങ്കില്‍ പൊതു അവധി ദിവസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Advertisment

publive-image

ജര്‍മ്മനിയില്‍ എപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും.

40 വര്‍ഷത്തിനിടെ ആദ്യമായി ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും സോഷ്യല്‍ ഡെമോക്രാറ്റുകളും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെടുന്ന ഭീഷണിയിലാണ്. പാര്‍ലമെന്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് അഞ്ച് വര്‍ഷം കൂടുമ്പോഴാണ് നടക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ ഏകദേശം 700 സീറ്റുകളുടെ ഘടന വോട്ടര്‍മാര്‍ തീരുമാനിക്കും.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ്, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍, യൂറോപ്യന്‍ കൗണ്‍സില്‍ എന്നിവയ്ക്ക് പുതിയ തലവന്മാരെയും തെരഞ്ഞെടുക്കും. 2019 ലാണ് അവസാന യൂറോപ്യന്‍ തിരഞ്ഞെടുപ്പ് നടന്നത്. യൂറോപ്യന്‍ പാര്‍ലമെന്റ് സ്ട്രാസ്ബര്‍ഗിലും ബ്രസ്സല്‍സിലുമാണ്.

Advertisment