ടിപ്പററിയിലെ ക്ലോണ്‍മലില്‍ യൂ എസ് കമ്പനി നാനൂറോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

author-image
athira p
New Update

ടിപ്പററി: യുഎസ് മെഡിക്കല്‍ ടെക്നോളജി കമ്പനിയായ ബോസ്റ്റണ്‍ സയന്റിഫിക് കൗണ്ടി ടിപ്പററിയിലെ ക്‌ളോണ്‍മലില്‍ നാനൂറോളം വിദഗ്ദ തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കുന്നു. 25 വര്‍ഷമായി ക്‌ളോണ്‍മലില്‍ സാന്നിധ്യമുള്ള കമ്പനി നിര്‍മ്മാണ, ഗവേഷണ വികസന (ആര്‍ ആന്‍ഡ് ഡി) മേഖലകളില്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി 80 മില്യണ്‍ യൂറോ പുതുതായി നിക്ഷേപിക്കും.

Advertisment

publive-image

ഉത്പാദനം, എഞ്ചിനീയറിംഗ്, ഗുണമേന്മ, വിതരണ ശൃംഖല, ഗവേഷണ വികസനം എന്നി വിവിധ മേഖലകളില്‍ പുതിയ ജോലിക്കാര്‍ക്കായി റിക്രൂട്ട്മെന്റ് നടക്കുന്നതിനാല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും, ഓഫീസ് സ്ഥലങ്ങളുടെ വിപുലീകരനത്തിനുമായാണ് കൂടുതല്‍ പണവും വകയിരുത്തിയിരിക്കുന്നത്.

ഹൃദ്രോഗം, നാഡീസംബന്ധമായ തകരാറുകള്‍, വൃക്കയിലെ കല്ലുകള്‍, പാന്‍ക്രിയാസ്, പിത്തരസം, അന്നനാളം എന്നിവയുടെ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികളെ സഹായിക്കാനുള്ള മെഡിക്കല്‍ ഉപകരണങ്ങളാണ് ക്‌ളോണ്‍മലില്‍ ബോസ്റ്റണ്‍ സയന്റിഫിക് നിര്‍മ്മിക്കുന്നത്.

മെഡിക്കല്‍ മേഖലയിലെ ശക്തമായ വളര്‍ച്ച സാധ്യമായത് ക്ലോണ്‍മെലിലെ മികച്ച തൊഴിലാളികളാണെന്നും ,അവര്‍ക്കു കൂടിയുള്ള അംഗീകാരമാണ് പുതിയ വികസന പദ്ധതികളെന്നും ബോസ്റ്റണ്‍ സയന്റിഫിക്കിലെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് കോനോര്‍ റസ്സല്‍ പറഞ്ഞു.

Advertisment