റഷ്യയ്ക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജി7

author-image
athira p
New Update

ഹിരോഷിമ: യുക്രെയ്നില്‍ അധിനിവേശം തുടരുന്ന റഷ്യയ്ക്കേതിരേ കൂടുതല്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജപ്പാനില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ ധാരണ യുക്രെയ്ന് കൂടുതല്‍ സാമ്പത്തികസഹായം നല്‍കാനും ലോകത്തെ ഏറ്റവും സമ്പന്നമായ ഏഴു രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചു.

Advertisment

publive-image

അമേരിക്ക, ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ജി7 കൂട്ടായ്മയിലുള്ളത്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്നുണ്ട്.

യുക്രെയ്നെതിരെ 15 മാസമായി നടത്തുന്ന യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന ഏത് കയറ്റുമതിക്കും നിയന്ത്രണമേര്‍പ്പെടുത്തുക എന്നതാണ് ജി7 രാജ്യങ്ങളുടെ പുതിയ തീരുമാനം. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത എണ്ണ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിനെ ഇതു ബാധിക്കുമോ എന്ന് നിലവില്‍ വ്യക്തമല്ല.

വ്യാവസായിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, യുദ്ധത്തിനായി റഷ്യ ഉപയോഗപ്പെടുത്തുന്ന മറ്റ് സാങ്കേതികവിദ്യകള്‍ തുടങ്ങിയവയുടെ കാര്യമാണ് നിലവില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ലോഹ, വജ്ര വ്യാപാരത്തില്‍നിന്ന് റഷ്യക്ക് ലഭിക്കുന്ന വരുമാനം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ജി7 നേതാക്കള്‍. യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്ന്റെ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായവും സൈനിക സഹായവും നല്‍കുമെന്നും അവര്‍ വാഗ്ദാനം ചെയ്തു.

Advertisment