ബൊഗോട്ട: വിമാനം തകര്‍ന്ന് ആമസോണ്‍ വനത്തില്‍ പതിനേഴു കുടുങ്ങിക്കിടന്ന നാലു കുട്ടികളെ അദ്ഭുതകരമായി രക്ഷപെടുത്തി. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ആമസോണ്‍ വനാന്തരത്തില്‍നിന്ന് ഇവരെ കണ്ടെത്തിയത്.
/sathyam/media/post_attachments/0FZHkWiEqNOsi3HmqN4X.jpg)
11 മാസം മാത്രം പ്രായമുള്ള കുഞ്ഞും രക്ഷപെട്ടവരില്‍ ഉള്‍പ്പെടുന്നു. നാലും ഒന്‍പതും പതിമ്മൂന്നും വയസ്സുള്ളവരാണ് മറ്റു കുട്ടികള്‍.
മേയ് ഒന്നിനാണ് കൊളംബിയന്‍ മേഖലയിലെ വനത്തില്‍ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. ഈ കുട്ടികളുടെ അമ്മയാണ് അവരിലൊരാള്‍. കുട്ടികളെ കണ്ടെത്താന്‍ നൂറ് സൈനികരെയും പരിശീലനം ലഭിച്ച നായകളെയും ഹെലികോപ്റ്ററും ഉപയോഗിച്ചായിരുന്നു തെരച്ചില്‍. സൈന്യം നേരിട്ടാണ് ഓപ്പറേഷനു നേതൃത്വം നല്‍കിയത്.
കുട്ടികള്‍ക്കാര്‍ക്കും കാര്യമായ പരുക്കൊന്നുമേറ്റിട്ടില്ല. കാട്ടില്‍നിന്നു പുറത്തേക്കുള്ള വഴി കണ്ടെത്താനാവാതെ, കമ്പുകളും വടികളും ഉപയോഗിച്ച് ചെറിയ കുടില്‍ കെട്ടിയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. വഴിയില്‍ കിടന്ന ഹെയര്‍ ബാന്‍ഡാണ് ഇവിടേക്കെത്താന്‍ സൈന്യത്തിനു സഹായകമായത്. പകുതി കഴിച്ച പഴവും വെള്ളക്കുപ്പിയും നേരത്തേതന്നെ കാട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു.