ഒബാമയ്ക്കും റഷ്യന്‍ ഉപരോധം

author-image
athira p
New Update

മോസ്കോ: റഷ്യ പുതായി ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച യുഎസ് പൗരന്‍മാരുടെ പട്ടിക പുറത്തുവിട്ടു. അഞ്ഞൂറ് പേരടങ്ങിയ പട്ടികയില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പേരും ഉള്‍പ്പെടുന്നു.

Advertisment

publive-image

റഷ്യയ്ക്കെതിരേ ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ക്കു മറുപടിയായാണ് അഞ്ഞൂറ് അമേരിക്കക്കാര്‍ക്ക് റഷ്യയില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നതെന്ന് റഷ്യന്‍ വിദേശ മന്ത്രാലയം വ്യക്തമാക്കി. "റഷ്യയ്ക്കെതിരായ ഒരു ശത്രുതാപരമായ ഒരു ചുവടുവെപ്പിനും മറുപടി ലഭിക്കാതെ പോകില്ലെന്ന് വാഷിങ്ടണ്‍ വളരെക്കാലം മുമ്പ് പഠിക്കേണ്ടതായിരുന്നു എന്നും വിശദീകരണം.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ യു.എസ് കഴിഞ്ഞ ദിവസം നൂറുകണക്കിന് റഷ്യന്‍ കമ്പനികളെയും വ്യക്തികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ടെലിവിഷന്‍ താരങ്ങളായ സ്ററീഫന്‍ കോള്‍ബര്‍ട്ട്, ജിമ്മി കിമ്മല്‍, ജോ സ്കാര്‍ബറോ തുടങ്ങിയവരും കരിമ്പട്ടികയില്‍പെടുത്തിയവരില്‍ ഉള്‍പ്പെടും.

ഉക്രെയ്ന് ആയുധം വിതരണം ചെയ്യുന്ന കമ്പനികളെയും റഷ്യന്‍ വിരുദ്ധ മനോഭാവം വച്ചുപുലര്‍ത്തുകയും പ്രചാരണം നടത്തുകയും ചെയ്യുന്ന വ്യക്തികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റഷ്യ അറിയിച്ചു.

Advertisment