പമ്പ അസോസിയേഷൻ മാതൃ ദിനാഘോഷം വർണ്ണാഭമായി

author-image
athira p
New Update

ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെൻറ്റ് (പമ്പ) യുടെ മാതൃ ദിനാഘോഷങ്ങൾ പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിവിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. പമ്പ അസ്സോസിയേഷൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ വർഷത്തെ മാതൃ ദിനാഘോഷം പങ്കാളിത്തം കൊണ്ടും മികവു കൊണ്ടും ശ്രെധേയമായി.

Advertisment

publive-image മാതൃ ദിനാഘോഷ പരിപാടിയുടെ കോഡിനേറ്റർ ജോർജ് ഓലിക്കൽ മാതൃ ദിനാഘോഷത്തിൻറ്റെ ഹൃസ്വ ചരിത്രം വിവരിച്ച ശേഷം സദസിനു സ്വാഗതം ആശംസിച്ചു. തുടർന്ന് പമ്പയുടെ പ്രെസിഡൻറ്റ് സുമോദ് തോമസ് നെല്ലിക്കാല അധ്യക്ഷ പ്രെസംഗം നടത്തി പരിപാടികൾ ഉൽഘാടനം ചെയ്തു. മതേഴ്സ് ഡേ ആഘോഷങ്ങളുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ഉദ്ദേശ ശുദ്ധി പോലെ തന്നെ സ്വന്തം അമ്മമാരേ ആദരിക്കുന്നതോടൊപ്പം തന്നെ അശരണരായ അമ്മമാരേ കണ്ടെത്തി സഹായിക്കുകയും പരിചരിക്കുകയും ചെയ്യുക എന്നതാവട്ടെ നമ്മുടെയും ലക്ഷ്യം എന്നദ്ദേഹം സദസിനെ ആഹ്വാനം ചെയ്തു. തുടർന്ന് നീവ റോണി വര്ഗീസ് മതേഴ്സ് ഡേ മെസേജ് നൽകി.

ഫിലാഡൽഫിയയിലെ മേയർ സ്ഥാനാർത്ഥിയായിരുന്ന റെബേക്ക റിൻഹാർട്ട് ആശംസ അർപ്പിച്ച ശേഷം അമ്മമാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. രജിസ്റ്റർ ഓഫ് വിൽ സ്ഥാനാർഥി ജോൺ സെബാറ്റിന, സിറ്റി കൌൺസിൽ സ്ഥാനാർഥി മെലിസ റോബിൻസ്, സിറ്റി കൺട്രോളർ സ്ഥാനാർഥി ആരോൺ ബഷീർ എന്നിവർ ആശംസ അർപ്പിക്കാൻ എത്തിയിരുന്നു.

തുടർന്ന് പമ്പയുടെ ആനിവേഴ്സറി കമ്മറ്റി ചെയർമാൻ അലക്സ് തോമസ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ സുധ കർത്താ, ഫിലിപ്പോസ് ചെറിയാൻ, ജോൺ പണിക്കർ എന്നിവരും അമ്മമാരുടെ പ്രെതിനിധികളും ആശംസ അർപ്പിച്ചു സംസാരിച്ചു. റെവ. ഫിലിപ്സ് മോടയിൽ നന്ദി പ്രകാശനം നടത്തി. ഷീബ എബ്രഹാം, ടിനു ജോൺസൻ എന്നിവർ അവതരിപ്പിച്ച ഗാന സന്ധ്യ ഏവരുടെയും ശ്രെദ്ധ പിടിച്ചു പറ്റി. സുമോദ് നെല്ലിക്കാലയും സംഘവും അവതരിപ്പിച്ച കൾച്ചറൽ ഷോ മികവുറ്റതും ഏവരുടെയും മനം കവരുന്നതും ആയിരുന്നു.

Advertisment