കൻസാസ് സിറ്റി നിശാക്ലബ്ബിൽ വെടിവെപ്പിൽ 3 പേർ മരിച്ചു, 2 പേർക്ക് പരിക്ക്

author-image
athira p
New Update

മിസോറി: കൻസാസ് സിറ്റി നിശാക്ലബിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
publive-image

Advertisment

ഞായറാഴ്ച പുലർച്ചെ 1:30 ന്, ക്ലൈമാക്‌സ് ലോഞ്ചിലാണ് വെടിവെപ്പുണ്ടായതെന്നു കൻസാസ് സിറ്റി പോലീസ് അറിയിച്ചു . ഉദ്യോഗസ്ഥർ എത്തിയപ്പോൾ പ്രായപൂർത്തിയായ വെടിയേറ്റനിലയിൽ അഞ്ച് പേരെ കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു . മരിച്ചവരിൽ ഒരാളെ വിശ്രമമുറിക്ക് പുറത്ത് കണ്ടെത്തി, രണ്ടാമത്തേത് അകത്ത് നിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

പരിക്കേറ്റ മൂന്ന് പേരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഒരാൾ പിനീട്‌ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു, മറ്റേയാളുടെ നില ഗുരുതരമല്ല

വെടിവെപ്പിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്, എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതരുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല

Advertisment