ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിച്ചു

author-image
athira p
New Update

ഡാളസ്: വളരെ ഹൃസ്വമായ പരിപാടികളോട് നടത്തപ്പെട്ട ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം ഡാളസിൽ ശ്രെദ്ധയമായി. മെയ് 14 നു ഞയറാഴ്ച്ച 4 മണിക്ക് പ്രസിഡണ്ട് എബി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം അമ്മമാരുടെ പങ്കാളിത്തം കൊണ്ടും മികച്ച കാര്യ പരിപാടികൾ കൊണ്ടും ശ്രെദ്ധയമായി. സെക്രട്ടറി അജയകുമാറിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം പ്രസിഡണ്ട് എബി തോമസ് അധ്യക്ഷത പ്രസംഗം നടത്തി.

publive-image

അമ്മമാരുടെ ജീവിതത്തെ ഒരു പാഠ പുസ്തകമായി ഉപമിച്ചു. അതിലെ ഓരോ ഏടുകളും സ്നേഹം ത്യാഗം, സഹിഷ്ണത, കരുതൽ തുടങ്ങിയ നന്മയുടെ കാലവറയാണെന്നും എബി സൂചിപ്പിച്ചു . മുഖ്യ അഥിതി പ്രൊഫ. ജെയ്സി ജോർജ് അമ്മമാരെ പ്രകീത്തിച്ചുകൊണ്ടു നടത്തിയ പ്രസംഗം അതി മനോഹരമായിരുന്നു. അമ്മമാരുടെ ത്യാഗോജ്വലമായ ജീവിതത്തെ വളരെ സുന്ദരമായ ശൈലിയിൽ നടത്തിയ അവതരണം കേൾവിക്കാരുടെ കൈയടി ഏറ്റു വാങ്ങി. തുടന്ന് ആൻസി തലച്ചെല്ലൂർ, സ്മിതാ ജോസഫ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

പ്രോഗ്രാം അവതാരിക ശ്രിമതി സുനിത ജോർജ് ഓരോ അമ്മമാരോടും അവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞു.മനോഹരമായി ഗാനങ്ങൾ പാടിക്കൊണ്ടിരിക്കുന്ന സുനിത ഡാളസിലെ മികച്ച പ്രോഗ്രാം അവതാരികയാണ്.

തുടന്ന് നടന്ന സംഗീത മേള ഡാളസിലെ പ്രശസ്ത ഗായകൻ സുകു വറുഗീസ്, തോമസ് കോട്ടയടിയിൽ തുടങ്ങയവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. സമ്മേളനത്തിൽ വന്നവർക്കു സ്നേഹ വിരുന്നു നൽകി രണ്ടു മണിക്കൂർ നീണ്ടു നിന്ന സമ്മേളനം ബാബു വറുഗീസിന്റെ കൃതജ്ഞതയോടു കൂടി പര്യവസാനിച്ചു.

Advertisment

Advertisment