ഹാരിയെയും മേഗനെയും കുറിച്ച് പുസ്തകം

author-image
athira p
New Update

ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെയും ഭാര്യ മെഗാന്‍ മാര്‍ക്കിളിന്റെയും ജീവിതം വിശദീകരിക്കുന്ന 'ഫൈന്‍ഡിങ് ഫ്രീഡം' എന്ന പുസ്തകം പുറത്തിറങ്ങി.

Advertisment

publive-image

2016ല്‍ ഇരുവരും ആദ്യമായി കണ്ടുമുട്ടിയതു മുതലുള്ള വിശദാംശങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആദ്യ ഡേറ്റിങ്ങില്‍ ഹാരിക്കായി ബിയറും മേഗനായി മാര്‍ട്ടീനിയുമാണ് ഓര്‍ഡര്‍ ചെയ്തത്. സംഭാഷണത്തില്‍ മുഴുകിയ ഇരുവരും ഭക്ഷണം കഴിക്കാന്‍ പോലും മറന്ന കാര്യമെല്ലാം പുസ്തകത്തില്‍ പറയുന്നുു.

മേഗനുമായുള്ള കൂടിക്കാഴ്ച എങ്ങനെയുണ്ടായിരുന്നുവെന്ന സുഹൃത്തിന്റെ ചോദ്യത്തിന് ഹാരി വളരെ കുറിച്ചു മാത്രം പറഞ്ഞു. വൗ...ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയെന്നായിരുന്നു ആ മറുപടി. മേഗനെ കുറിച്ചുള്ള മറുപടി വെറും 10 വാക്കുകളില്‍ ഒതുക്കിയതില്‍ പിന്നീട് ഹാരി ക്ഷമാപണം നടത്തുകയും ചെയ്തു. അതിനു ശേഷം ഇരുവരും സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്നു. പലപ്പോഴും ഇമോജികള്‍ മാത്രമായിരിക്കും ഹാരി സന്ദേശമായി അയക്കുക. പ്രത്യേകിച്ച് ഒരു പ്രേത ഇമോജി. ചിരിക്കുന്ന ഇമോജിക്കു പകരം പതിവായി ഹാരി ഉപയോഗിച്ചിരുന്നത് ഇതായിരുന്നു.

തന്നെ മേഗന് ഇഷ്ടമായോ എന്ന് ഹാരിക്ക് അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. ''ഈ സ്ത്രീ എന്നെ അദ്ഭുതപ്പെടുത്തുന്നു. ഞാന്‍ ആഗ്രഹിച്ച എല്ലാ ഗുണങ്ങളും ഇവരിലുണ്ട്. എന്റെ സാന്നിധ്യം അവര്‍ക്ക് ആശ്വാസമായി തോന്നുന്നു.~ഹാരി ഒരിക്കല്‍ പറഞ്ഞു.

Advertisment