റഷ്യക്കെതിരെ പ്രതിഷേധവുമായി പതിനായിരക്കണക്കിന് മാള്‍ഡോവക്കാര്‍, ആഭിമുഖ്യം ഇ യൂ വിനോട്

author-image
athira p
New Update

ചിസിവോ : തങ്ങളുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള റഷ്യന്‍ ശ്രമങ്ങളില്‍ പ്രതിഷേധമറിയിച്ചും,യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചും ആയിരകണക്കിന് മോള്‍ഡോവോ നിവാസികള്‍ തലസ്ഥാനനഗരമായ ചിസിനോവില്‍ പടുകൂറ്റന്‍ റാലി നടത്തി.

Advertisment

publive-image

അയല്‍രാജ്യമായ ഉക്രെയ്‌നിലെ മോസ്‌കോയുടെ അധിനിവേശത്തിന്റെ ആഘാതം മോള്‍ഡോവയെ വല്ലാതെ ബാധിച്ച സാഹചര്യത്തില്‍ , യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള ശ്രമം മോള്‍ഡോവാ തുടരുകയാണ്.

മള്‍ഡോവിയന്‍ ഗവണ്‍മെന്റിനെതിരെ പ്രതിഷേധങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും, ആളെകൂട്ടി യൂറോപ്യന്‍ ഏകീകരണം അട്ടിമറിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് മായ സന്ദു ആരോപിച്ചു.’തങ്ങളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ റഷ്യയെ അനുവദിക്കില്ലെന്ന് , സര്‍ക്കാര്‍ സംഘടിപ്പിച്ച റാലിയില്‍ മിസ് സന്ദു പറഞ്ഞു. 2030-ഓടെ മോള്‍ഡോവ ഒരു യൂറോപ്യന്‍ യൂണിയന്‍ അംഗമാകാനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അവര്‍ വ്യക്തമാക്കി.

75,000-ത്തിലധികം പ്രകടനക്കാര്‍ പങ്കെടുത്തതായി പോലീസ് പറഞ്ഞു.

Advertisment