ബര്‍ലിന്‍: ജര്‍മനിയില്‍ ഓള്‍ വീല്‍ ഡ്റൈവ് കാറുകളോടുള്ള പ്രിയം ഏറിവരുന്നു. നിലവിലുള്ള കണക്കനുസരിച്ച് രാജ്യത്തെ ആകെ കാറുകളില്‍ നാലിലൊന്നും ഓള്‍ വീല്‍ ഡ്റൈവാണ്. 2010ല്‍ ഇത് ഒമ്പതില്‍ ഒന്നു മാത്രമായിരുന്നു.
/sathyam/media/post_attachments/5I8jfxGKjm93Qiq7Zneu.jpg)
എസ് യു വി മേഖലയിലുണ്ടായ വന്‍ കുതിപ്പാണ് ഓള്‍ വീല്‍ ഡ്റൈവ് വാഹനങ്ങളുടെ എണ്ണവും കൂട്ടുന്നത്. ഓള്‍ വീല്‍ ഡ്റൈവ് കാറുകള്‍ കൂടുതല്‍ ഉര്‍ജം ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന പോരായ്മ. നൂറു കിലോമീറ്റര്‍ ഓടാന്‍ അര ലിറ്റര്‍ ഇന്ധനമെങ്കിലും അധികം വേണമെന്നതാണ് വസ്തുത.
എന്നാല്‍, ഓള്‍ വീല്‍ ഡ്റൈവ് വാഹനങ്ങളുടെ ഇന്ധന ഉപയോഗത്തിലും കുറവ് വന്നിട്ടുള്ളതായ് മേഖലയിലുള്ളവര്‍ പറയുന്നു. എല്ലാ സമയവു ഓള്‍ വീല്‍ സൗകര്യം ഉപയോഗിക്കാതെ, ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കാനുള്ള സൗകര്യം ഇപ്പോഴത്തെ വാഹനങ്ങളിലുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും.
വാഹനത്തിന് 50 മുതല്‍ 80 കിലോഗ്രാം വരെ അധികഭാരം വരുമെന്നുള്ളതാണ് ഓള്‍ വീല്‍ ഡ്റൈവിന്റെ മറ്റൊരു പ്രത്യേകത. അതുകാരണമുള്ള ഇന്ധന ഉപയോഗം ഏതായാലും നിയന്ത്രിക്കാന്‍ സാധിക്കുന്നതല്ല.
ബവേറിയയിലാണ് രാജ്യത്ത് ഓള്‍ വീല്‍ ഡ്റൈവ് വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.