മോള്‍ഡോവയിലെ യൂറോപ്യന്‍ അനുകൂല റാലിയില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു

author-image
athira p
New Update

ചിസിനോ: മോള്‍ഡോവന്‍ തലസ്ഥാനമായ ചിസിനോയില്‍ സംഘടിപ്പിച്ച യൂറോപ്യന്‍ ഐക്യ റാലിയില്‍ അണിനിരന്നത് പതിനായിരക്കണക്കിന് ആളുകള്‍. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് ഊര്‍ജിത ശ്രമം നടത്തിവരുന്ന രാജ്യമാണ് മോള്‍ഡോവ.

Advertisment

publive-image

മോള്‍ഡോവയുടെ പ്രസിഡന്റ് മൈയ സാന്‍ഡുവിന്റെ ആഹ്വാനം അനുസരിച്ചായിരുന്നു റാലി. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉയര്‍ത്തിപ്പിടിച്ചാണ് സാന്‍ഡു തെരഞ്ഞെടുപ്പില്‍ മത്സരിച്ചതു തന്നെ.

റാലിയെ അഭിസംബോധന ചെയ്ത സാന്‍ഡു, മോള്‍ഡോവയും യൂറോപ്പും പങ്കുവയ്ക്കുന്ന പൊതുവായ മൂല്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്രസംഗം ഒരു മണിക്കൂര്‍ നീണ്ടു.

Advertisment