സഖറിയയ്ക്കും ബെന്യാമിനും ഷിക്കാഗോയിൽ ഊഷ്മള സ്വീകരണം

author-image
athira p
New Update

ഷിക്കാഗൊ: ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ (അല) എഎൽഎഫ്-2023 എന്ന സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന   പ്രശസ്ത സാഹിത്യകാരൻ പോൾ സഖറിയയ്ക്കും പ്രിയപ്പെട്ട കഥാകാരൻ ബെന്യാമിനും ഷിക്കാഗോയിൽ ഊഷ്മളമായ സ്വീകരണം നൽകി.

Advertisment

publive-image

മെയ് 27-ന് ശനിയാഴ്ച്ച രാവിലെ പത്തര മുതൽ നടക്കുന്ന സാഹിത്യ സമ്മേളനങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്ന പോൾ സഖറിയയെയും ബെന്യാമിനെയും ഷിക്കാഗോ ഒഹയർ എയർപോർട്ടിൽ സ്വാഗതസംഘം കൺവീനർ കിരൺ ചന്ദ്രൻ, അല ദേശീയ പ്രസിഡന്റ് ഷിജി അലക്സ്, ദേശീയ സെക്രട്ടറി ഐപ്പ് പരിമണം, ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് എബി സുരേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

മെയ് 20-ന്  ന്യൂജേഴ്‌സിയിൽ വെച്ച് നടത്തപ്പെട്ട എഎൽഎഫ്-2023-യുടെ ആദ്യ സമ്മേളനം വൻ വിജയമായിരുന്നു. മെയ് 27-ന് ശനിയാഴ്ച്ച ഷിക്കാഗോയിൽ വെച്ച് നടക്കുന്ന സമ്മേളനം മലയാള സാഹിത്യത്തിന്റെയും കലയുടെയും പുത്തൻ അറിവുകളുടെ വേദിയാകും. ഈ കലാ സാഹിത്യോത്സവത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

 

 

 

Advertisment