ന്യൂയോർക്ക്: മദ്യപിച്ചു വാഹനമോടിച്ചു അപകടത്തിൽ പെട്ട ഇന്ത്യൻ അമേരിക്കൻ യുവതിയെ ന്യൂ യോർക്കിൽ പോലീസ് അറസ്റ്റ് ചെയ്തു. ദിൽമീത് കൗർ (21) വരുത്തിവച്ച അപകടത്തിൽ നാലു പേർക്കു പരുക്കേറ്റിരുന്നു.
/sathyam/media/post_attachments/61HS8hpMP8fTuqsQhUxo.jpg)
യുവതിക്കും പരുക്കുണ്ട്. ഫ്ലോറൽ പാർക്ക് മേഖലയിൽ വച്ച് അവർ ഓടിച്ചിരുന്ന ബി എം ഡബ്ലിയു കാർ 34 വയസുള്ള സ്ത്രീ ഓടിച്ചിരുന്ന എസ് യു വിയുമായി കൂട്ടിയിടിച്ചെന്നു നാസോ കൗണ്ടി പോലീസ് പറഞ്ഞു. പോലീസ് എത്തുമ്പോൾ എസ് യു വിയുടെ ഉള്ളിൽ രണ്ടു സ്ത്രീകൾ കുടുങ്ങി കിടന്നിരുന്നു. പോലീസ് അവരെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചു.
കൗറിന്റെ ഒരു കൈ ഒടിഞ്ഞു. മുറിവുകളുമുണ്ട്. അവരോടൊപ്പം കാറിൽ ഉണ്ടായിരുന്ന ഒരാളുടെ രണ്ടു കാലുകളിലും പരുക്കേറ്റു.
കൗറിനെ അറസ്റ്റ് ചെയ്‌തു മദ്യപിച്ചു വാഹനം ഓടിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി. ഹെമ്പ്‌സ്റ്റെഡ് കോടതിയിൽ ഹാജരാക്കി.