Advertisment

ജര്‍മനിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ വസതികള്‍ റെയ്ഡ് ചെയ്തു

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മനിയിലെ ഏഴ് സ്റേററ്റുകളിലായി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക റെയ്ഡ്. കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘത്തിന് രൂപംനല്‍കുകയോ പിന്തുണക്കുകയോ ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പരിശോധന.

Advertisment

publive-image

22 മുതല്‍ 38വരെ പ്രായമുള്ള ഏഴ് പേര്‍ സംഭവത്തില്‍ സംശയത്തിന്റെ നിഴലിലാണ്. എന്നാല്‍, ഇവരില്‍ ആരെയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായമായി കുറഞ്ഞത് 1.2 മില്യണ്‍ പൗണ്ട് സമാഹരിക്കാന്‍ കാമ്പയിന്‍ സംഘടിപ്പിച്ചതായി സംശയിക്കുന്ന ഏഴ് പ്രതികള്‍ക്കെതിരെയാണ് ആരോപണം.

ലാസ്ററ് ജനറേഷന്‍ എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മാസങ്ങളായി വിവിധ ജര്‍മന്‍ നഗരങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തിവരുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്താണ് നടപടി. ലാസ്ററ് ജനറേഷനെ ഒരു ക്രിമിനല്‍ സംഘടനയായി നിര്‍വചിക്കാന്‍ കഴിയുമോ എന്നതിനെച്ചൊല്ലി ജര്‍മനിയില്‍ ആഴ്ചകളായി കടുത്ത സാംസ്കാരിക സംവാദം നടന്നുവരുകയാണ്.

ബര്‍ലിന്‍, ബവേറിയ, ഡ്രെസ്ഡന്‍, ഹാംബര്‍ഗ് തുടങ്ങിയ സ്ഥലങ്ങളിലെ ഫ്ലാറ്റുകളിലും മറ്റ് കെട്ടിടങ്ങളിലും നടന്ന റെയ്ഡുകളില്‍ 170ഓളം പൊലീസുകാര്‍ പങ്കെടുത്തു. ഗ്രൂപ്പിന്റെ വെബ്സൈറ്റ് അടച്ചുപൂട്ടുകയും രണ്ട് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.

Advertisment