ടൊറേന്റോ: മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയാര്‍ജിച്ച രോഗാണുക്കളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ആന്റിബയോട്ടിക്ക് വികസിപ്പിച്ചെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് വൈദ്യശാസ്ത്ര രംഗം സുപ്രധാന നേട്ടം കൈവരിച്ചിരിക്കുന്നത്.
/sathyam/media/post_attachments/Tu1JRaUjfauOsKV1D6IK.jpg)
ആയിരക്കണക്കിന് രാസവസ്തുക്കള്‍ ലബോറട്ടറിയില്‍ പരിശോധിച്ചാണ് സാധാരണഗതിയില്‍ ഇത്തരം മരുന്നുകള്‍ തയാറാക്കുക. എന്നാല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ, ഇത്തരത്തില്‍ പരീക്ഷിക്കേണ്ട രാസവസ്തുക്കളുടെ എണ്ണം വിരലിനെണ്ണാവുന്നിടത്തോളം കുറച്ചു കൊണ്ടുവരാന്‍ സാധിച്ചു. ഇതാണ് അതിവേഗത്തില്‍ മരുന്ന് തയാറാക്കാന്‍ സഹായകമായത്.
പുതിയ മരുന്നുകളുടെ കണ്ടെത്തലിന് അസാമാന്യ ഗതിവേഗം പകരാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു സാധിക്കുമെന്ന് യുഎസിലെയും കാനഡയിലെയും ഗവേഷകര്‍ പറയുന്നു.
ബാക്റ്റീരിയകളെ പ്രതിരോധിക്കാനാണ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുവരുന്നത്. എന്നാല്‍, നിരന്തര ഉപയോഗം മൂലം പല ബാക്റ്റീരിയകളും ഈ മരുന്നുകളെ അതിജീവിക്കാന്‍ ശേഷി ആര്‍ജിക്കും. ഇത്തരം രോഗാണുക്കളെ സൂപ്പര്‍ബഗ്ഗുകള്‍ എന്നാണ് വിളിക്കുക. ഈ സൂപ്പര്‍ ബഗ് ഇനത്തില്‍പ്പെടുന്നവയെ പ്രതിരോധിക്കുന്ന മരുന്നാണ് പുതിയതായി വികസിപ്പിച്ചെടുത്തിരിക്കുന്നത്.