ന്യൂയോർക്ക് : ജൂൺ 9, 10, 11 തിയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷക്കായുള്ള ക്രമീകരണങ്ങൾ കോൺസുലേറ്റു ജനറലിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
/sathyam/media/post_attachments/praScU56dDmkEDTsZ9a6.jpg)
ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി സമ്മേളനത്തിന്റെ സംഘാടക സമിതി പ്രസിഡൻറ് മന്മഥൻ നായർ , വൈസ് പ്രസിഡന്റും ഡയമണ്ട് സ്പോൺസറുമായ ഡോ. ബാബു സ്റ്റീഫൻ , ഹോസ്പ്പിറ്റാലിറ്റി കമ്മിറ്റി ചെയർമാൻ പോൾ കറുകപ്പള്ളി എന്നീവർ കോൺസുലാർ ജനറലിന്റെ പ്രോട്ടോകോൾ ഓഫീസമാരുമായും, കമ്മ്യൂണിറ്റി കോൺസുലാർ വിജയ് നമ്പ്യാറുമായും ചർച്ച നടത്തി .
എയർപോർട്ടിൽ എത്തുന്നതു മുതലുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കോൺസിലേറ്റിന്റെ മേൽ നോട്ടത്തിലായിരിക്കും. അറുപതിലധികം മലയാളി പോലീസ് ഓഫീസർമാർ ഉള്ള ന്യൂയോർക്ക് പോലിസ് ഡിപ്പാർട്ട്മെന്റിനായിരിക്കും(എൻ വൈ പി ഡി ) ആയിരിക്കും സുരഷാ ചുമതല.