ടെക്സസ്സിൽ യുവതി ഭർത്താവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

author-image
athira p
New Update

ടെക്സസ്: വിവാഹമോചന പേപ്പറിൽ ഒപ്പിടാൻ ഭർത്താവിന്റെ അപ്പാർട്ട്മെന്റിൽ പോയ 42 കാരിയായ യുവതി ഭർത്താവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായി ആർലിംഗ്ടൺ പോലീസ് പറഞ്ഞു.

Advertisment

publive-image

ചൊവ്വാഴ്ച രാവിലെ 6 മണികായിരുന്നു സംഭവം .സ്വീറ്റ് ഗം ട്രയലിന്റെ 3200 ബ്ലോക്കിലെ ഒരു അപാർട്മെന്റ് സമുച്ചയത്തിൽ കടുംബകലഹം നടക്കുന്നുവെന്ന് അറിഞ്ഞാണ് പോലീസ് എത്തിച്ചേർന്നത്.ഇതിനിടെ ട്രാൻ തന്നെ 911-ൽ വിളിച്ച് ഭർത്താവിന്റെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചുവെന്നു പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി .

വിവാഹമോചന പേപ്പറിൽ ഒപ്പിടാൻ അപ്പാർട്ട്മെന്റിലേക്ക് പോകാൻ ട്രാൻ ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.സംഭവസ്ഥലത്ത്എത്തിച്ചേർന്ന പോലീസ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന 45 വയസ്സുള്ള ഒരാളെ കണ്ടെത്തി.തലക്കേറ്റ ഗുരുതര പരിക്കിനെ തുടർന്ന് ഇയാൾ ഇതിനകം മരിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഇയാളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.സംഭവവുമായി ബന്ധപെട്ടു ഭാര്യ മൈ ട്രാനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തതായും ആർലിംഗ്ടൺ സിറ്റി ജയിലിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു

ട്രാൻ ഭർത്താവിനെ ചുറ്റിക കൊണ്ട് ആക്രമിക്കുന്നതിലേക്ക് നയിച്ചതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Advertisment