ബാംഗ്ലൂർ : തെ​ന്നി​ന്ത്യ​ന്‍ ന​ടി ഡിം​പി​ള്‍ ഹ​യാ​തി​ക്കും സു​ഹൃ​ത്തി​നു​മെ​തി​രേ ക്രി​മി​ന​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ രാ​ഹു​ല്‍ ഹെ​ഗ്​ഡെ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം കേ​ടു​വ​രു​ത്തി​യ​തി​നാ​ണ് കേ​സ്.
/sathyam/media/post_attachments/3bGrVDsIvbAVEzfoiXT5.jpg)
ജൂ​ബി​ലി ഹി​ല്‍​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു അ​പ്പാ​ര്‍​ട്ട്​മെ​ന്റ് സ​മു​ച്ച​യ​ത്തി​ന്റെ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്ത് ന​ടി​യു​ടെ സു​ഹൃ​ത്തി​ന്റെ കാ​റും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ വാ​ഹ​ന​വും ത​മ്മി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ ഇ​ടി​ച്ചി​രു​ന്നു.
കാ​റി​ന് കേ​ടു​പാ​ടും പ​റ്റി. ഇ​തോ​ടെ ഐ​പി​എ​സ് ഓ​ഫീ​സ​റു​ടെ ഡ്രൈ​വ​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ ന​ടി​യോ​ട് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മാ​യി.
ത​ര്‍​ക്കം മൂ​ത്ത​പ്പോ​ള്‍ പ്ര​കോ​പി​ത​യാ​യ ഡിം​പി​ള്‍ ഹ​യാ​തി കാ​റി​ല്‍ ച​വി​ട്ടി കേ​ടു​പാ​ടു​വ​രു​ത്തി​യെ​ന്നാ​ണ് ഡ്രൈ​വ​റു​ടെ ആ​രോ​പ​ണം.
തു​ട​ര്‍​ന്ന് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ ഡ്രൈ​വ​ര്‍ ജൂ​ബി​ലി ഹി​ല്‍​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ന​ടി മ​നഃ​പൂ​ര്‍​വം കാ​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഡ്രൈ​വ​റു​ടെ ആ​രോ​പ​ണം.
സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്താ​യി​ട്ടു​ണ്ട്.
എ​ന്നാ​ല്‍ ഈ ​പോ​ലീ​സ് ഡ്രൈ​വ​ര്‍ ഇ​തി​നു മു​മ്പും ഡിം​പി​ളി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ മ​നഃ​പൂ​ര്‍​വം ഉ​ണ്ടാ​ക്കി​യ സം​ഭ​വ​മാ​ണി​തെ​ന്നും ഡിം​പി​ള്‍ ഹ​യാ​തി​യു​ടെ വ​ക്കീ​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us