ഹുസ്റ്റൻ: 2023 മേയ് 21 ഞായറാഴ്ച ഹൂസ്റ്റൺ സ്റ്റാഫോഡിലുള്ള ദേശീറെസ്റ്റോറൻസിൽ വച്ചു കോട്ടയം ക്ലബ് ഹുസ്റ്റൻ ജനറൽ ബോഡിയും പൊതുതെരഞ്ഞെടുപ്പും നടത്തപ്പെട്ടു. തദവസരത്തിൽ സെക്രട്ടറി സുഗുഫിലിപ്പ് റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രസ്റ്റീ കുര്യൻ പുന്നപ്പാറ കണക്കവതരിപ്പിക്കുകയു മൂണ്ടായി.
/sathyam/media/post_attachments/8zrKpXoSUsr2hUvxx4oa.jpg)
റിപ്പോർട്ടും കണക്കും പാസ്സാക്കിയതിനു ശേഷം തുടർന്ന് 2023-2025 ലേക്കുള്ള പുതിയ ഭാരവാഹികളെ ഇലക്ഷൻ കമ്മീഷണർ ആൻഡ്രൂസ് ജേക്കബിന്റെ നേതൃത്വത്തിൽ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു .
ചെയർമാൻ ജോസ് ജോൺ പ്രസിഡന്റ് - സുഗുഫിലിപ്പ് , വൈസ് പ്രസിഡന്റ്- ജോമോൻ ഇടയാടി , മാത്യു പുന്നപ്പാറ എന്നിവരും, സെക്രട്ടറിഷിബു മാണി, ജോയിന്റ് സെക്രട്ടറി – മാത്യു കുരിയാക്കോസ് ട്രസ്റ്റി ബാബു ചാക്കോ , ജോയിന്റ്ട്രസ്റ്റി ചാക്കോ ജോസഫ് പി.ആർ.ഒ ജോജി ജോസഫ് പ്രോഗ്രാം കോഡിനേറ്റേഴ്സ് മധു ചിറക്കൽ , ബിജു ഗിവൻ എന്നിവരും മെമ്പർഷിപ്പ് കോഡിനേറ്റേഷ്സ് ആൻഡ്രൂസ് ജേക്കബ്, ബിബി തോമസ്, സുജി ജോൺ , അജി കോര കൂടാതെ അഡ്‌വൈസറി ബോർഡ് ചെയർമാനായി തോമസ് കെ വർഗീസ്, അഡ്വവൈസറി മെമ്പർ ആയി കുര്യൻ പുന്നപ്പാറയേയും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള നന്ദി പ്രമേയത്തിനു ശേഷം ദേശി റസ്റ്റോറൻസിലെ നാടൻ വിഭവങ്ങൾ മതിവരുവോളം ആസ്വദിച്ച് യോഗം പിരിഞ്ഞു.