ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം രൂപം നല്‍കുന്ന പുതിയ കുടിയേറ്റ നയം വരുന്ന അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളെയും ബാധിക്കില്ലെന്നാണ് യു.കെ യൂനിവേഴ്സിറ്റീസ് ഡയറക്ടര്‍ ജാമീയ അരോസ്മിത്തിനെ പോലുള്ളവര്‍ പറയുന്നതെങ്കിലും, പ്രയോഗതലത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇത് ബാധിക്കുമെന്നു തന്നെയാണ് വിലയിരുത്തല്‍.
/sathyam/media/post_attachments/XnxdPUVgh7dJpk4uWEQF.jpg)
സ്ററുഡന്‍റ് വിസയിലുള്ളവര്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനു കടുത്ത നിയന്ത്രണമാണ് വരാന്‍ പോകുന്നത്. നിലവില്‍ ഗവേഷണ പ്രോഗ്രാമുകളായി നിശ്ചയിച്ചിട്ടുള്ള ബിരുദാനന്തര കോഴ്സുകളില്‍ ചേരുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് കുട്ടികളും പ്രായമായ മാതാപിതാക്കളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ഇനിമുതല്‍ ആശ്രിതരായി കൊണ്ടുവരാന്‍ സാധിക്കുക.
കഴിഞ്ഞ വര്‍ഷം മാത്രം സ്ററുഡന്‍റ് വിസയിലുള്ളവരുടെ ആശ്രിതര്‍ക്കായി 136,000 വിസകളാണ് അനുവദിച്ചത്. പുതിയ വ്യവസ്ഥപ്രകാരം സ്ററുഡന്‍റ് വിസയില്‍ ഉള്ളവര്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് തൊഴില്‍ വിസയിലേക്ക് മാറാന്‍ കഴിയില്ല. വിദ്യാര്‍ഥികള്‍ക്കും ആശ്രിതര്‍ക്കും ബ്രിട്ടനില്‍ കഴിയാന്‍ ആവശ്യമായ കരുതല്‍ തുക വര്‍ധിപ്പിക്കുന്നതും പരിഗണനയിലാണ്.
വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ തുകവാങ്ങി കുടിയേറ്റത്തിനായി മാത്രം ആളുകളെ എത്തിക്കുന്ന അനധികൃത വിദ്യാഭ്യാസ ഏജന്‍റുമാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.