ബര്‍ലിന്‍: ഷെങ്കന്‍ വിസയ്ക്കുള്ള അപേക്ഷകള്‍ നിരസിക്കുന്ന നിരക്ക് ജര്‍മനിയില്‍ താരതമ്യേന കുറവെന്ന് കണക്കുകളില്‍ വ്യക്തമാകുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്, ലഭിച്ച അപേക്ഷകളില്‍ 16.2 ശതമാനം മാത്രമാണ് ജര്‍മനി നിരസിച്ചിട്ടുള്ളത്.
/sathyam/media/post_attachments/MREPKYUMEeb60MwjHr5o.jpg)
ഷെങ്കന്‍ മേഖലയിലുള്ള രാജ്യങ്ങളില്‍ വിസ നിരസിക്കപ്പെടുന്നതിന്റെ ശരാശരി നിരക്ക് 17.9 ശതമാനമാണ്.
മാള്‍ട്ട, സ്വീഡന്‍, ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് നിരസിക്കല്‍ നിരക്ക് ഏറ്റവും കൂടുതല്‍. ഈ രാജ്യങ്ങള്‍ വഴി ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക്, അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യത താരതമ്യേന കൂടുതലാണെന്നര്‍ഥം.
ഐസ് ലന്‍ഡ്, ലിത്വാനിയ, ഫിന്‍ലന്‍ഡ്, ലാത്വിയ എന്നീ രാജ്യങ്ങളിലാണ് റിജക്ഷന്‍ നിരക്ക് ഏറ്റവും കുറവ്.