ബര്‍ലിന്‍: കഴിഞ്ഞ വര്‍ഷം ജര്‍മനി അനുവദിച്ച ഷെങ്കന്‍ വിസകളില്‍ 90.6 ശതമാനവും മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യമുള്ളത്. ഒരേ വിസ ഉപയോഗിച്ച് ഷെങ്കന്‍ മേഖലയില്‍ ഒന്നിലധികം തവണ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നവയാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍.
/sathyam/media/post_attachments/Oi96Fv9AuE4FAZZQMJA4.jpg)
1,043,297 വിസ അപേക്ഷകളാണ് കഴിഞ്ഞ വര്‍ഷം ജര്‍മനി ആകെ അംഗീകരിച്ചത്. ഇതില്‍ 817,307 വിസ പുറപ്പെടുവിച്ചതില്‍ 740,356 എണ്ണമാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി.
കഴിഞ്ഞ വര്‍ഷം ജര്‍മനിയെക്കാള്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച സ്പെയ്നും ഫ്രാന്‍സുമെല്ലാം ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്. സ്ളോവേനിയയും (81.6 ശതമാനം) എസ്റ്റോണിയയും (81.3) ഒക്കെയാണ് കുറച്ചെങ്കിലും ജര്‍മനിക്ക് അടുത്തെത്തുന്നത്.
ഷെങ്കന്‍ വിസയ്ക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ അപേക്ഷിച്ചത് ഫ്രാന്‍സിലാണ്, ഇരുപതു ലക്ഷത്തോളം പേര്‍. ഇതില്‍ നാല്‍പ്പത് ശതമാനം പേര്‍ക്കു മാത്രമാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിച്ചത്. സ്പെയ്നിലാണ് ഏറ്റവും കൂടുതല്‍ ഹ്രസ്വകാല വിസ അപേക്ഷകള്‍ ലഭിച്ചത്. മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുവദിച്ചത് 39.3 മാത്രം.
ഓസ്ട്രിയ ~ 74.9, ഇറ്റലി ~ 73.8, ഫിന്‍ലന്‍ഡ് ~ 72.3 എന്നിങ്ങനെയാണ് മള്‍ട്ടി എന്‍ട്രി വിസ അനുമദിയില്‍ മുന്നിലുള്ള മറ്റു രാജ്യങ്ങള്‍.