വാഷിങ്ടണ്‍: എലിസബത്ത് രാജ്ഞിയെ വധിക്കാനുള്ള പദ്ധതി 1983ല്‍ പരാജയപ്പെടുത്തിയതായി യുഎസ് രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐയുടെ വെളിപ്പെടുത്തല്‍.
/sathyam/media/post_attachments/c79RJ4fXI7l2fJDKO8F6.jpg)
യു.എസിലേക്കുള്ള യാത്രക്കിടെ രാജ്ഞിയെ വധിക്കാനായിരുന്നു പദ്ധതി. സാന്‍ ഫ്രാന്‍സിസ്കോയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച് എഫ്ബിഐക്ക് വിവരം നല്‍കിയത്.
വടക്കന്‍ അയര്‍ലന്‍ഡില്‍ വെച്ച് മകള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി താന്‍ രാജ്ഞിയെ വധിക്കുമെന്നാണ് ഒരാള്‍ സാന്‍ ഫ്രാന്‍സിസ്കോയിലെ പബ്ബില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത്. 1983 ഫെബ്രുവരി നാലിനായിരുന്നു ആ മനുഷ്യന്‍ ഭീഷണി. ആ വര്‍ഷം മാര്‍ച്ചിലാണ് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും കാലിഫോര്‍ണിയയിലേക്ക് പോകാന്‍ തീരുമാനിച്ചത്.
രാജ്ഞി യോസ്മിത് നാഷനല്‍ പാര്‍ക്ക് സന്ദര്‍ശിക്കുമ്പോഴോ, ഗോള്‍ഡന്‍ ഗേറ്റ് പാലത്തില്‍ വെച്ചോ വധിക്കാനായിരുന്നു പദ്ധതി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗോള്‍ഡന്‍ ഗേറ്റ് പാലം അടച്ച് സന്ദര്‍ശകരെ കടത്തിവിടാതെ രാജ്ഞിക്ക് സംരക്ഷണമൊരുക്കാനായിരുന്നു എഫ്.ബി.ഐയുടെ പദ്ധതി. എന്നാല്‍ നാഷനല്‍ പാര്‍ക്കില്‍ എന്തു സംരക്ഷയാണ് ഒരുക്കിയതെന്ന് എഫ്.ബി.ഐ വ്യക്തമാക്കിയില്ല. രാജ്ഞിക്കെതിരെ ഭീഷണി മുഴക്കിയ ആള്‍ക്കെതിരേ എന്തു നടപടിയെടുത്തെന്നും വ്യക്തമല്ല.